ദുബൈ: ദുബൈ ഹാര്‍ബറിന് സമീപത്തെ മറൈന്‍ പെട്രോള്‍ സ്‌റ്റേഷനടുത്ത് ബോട്ടിന് തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.24നായിരുന്നു സംഭവം. ബോട്ടുകള്‍ക്ക് പെട്രോള്‍ നിറക്കാനുള്ള പമ്പിന് സമീപത്തായാണ് ബോട്ടിന് തീപിടിച്ചതെന്ന് ദുബൈ സിവില്‍ ഡിഫന്‍സും അറിയിച്ചു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
തീപിടിച്ചതോടെ വളരെ ഉയരത്തില്‍ വരെ പുക ഉയര്‍ന്നിരുന്നു. ദുബൈ പോര്‍ട്ടിന്റെ ഏത് ഭാഗത്തുനിന്നാലും കാണാവുന്ന വിധത്തിലായിരുന്നു പുക ഉയര്‍ന്നത്. ബോട്ടുകളും യാനങ്ങളുമെല്ലാം കടന്നുപോകുന്നതിന് സമീപത്തായിരുന്നു അപകടമെങ്കിലും തീ വളരെ വേഗം നിയന്ത്രണ വിധേയമാക്കിയത് വന്‍ അപായം ഒഴിവാക്കുകയായിരുന്നു.