ദുബൈ: 2024ന്റെ ആദ്യ ഒമ്പത് മാസങ്ങളിലായി ദീവ(ദുബൈ ഇലക്ട്രിസിറ്റി ആ്ന്റ് വാട്ടര്‍ അതോറിറ്റി) 45.14 ടിഡബ്ലിയുഎച്ച്(ടെറാവാട്ട് ഹവേഴ്‌സ്) വൈദ്യുതിയും വെള്ളവും ഉല്‍പാദിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.49 ശതമാനം കൂടുതലാണ് 2024ല്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈയിലെ ജനങ്ങളുടെയും സന്ദര്‍ശകരുടെ വര്‍ധനവിന് അനുസൃതമായ രീതിയില്‍ വൈദ്യുതിയും വെള്ളവും എത്തിക്കുകയെന്ന ദീവയുടെ പ്രതിബദ്ധതയാണ് ഉല്‍പാദന വര്‍ധനവില്‍ പ്രതിഫലിക്കുന്നതെന്ന് എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ വ്യക്തമാക്കി. എമിറേറ്റിന്റെ സാമ്പത്തിക പ്രകടനത്തെ ശക്തമായി പിന്തുണക്കുകയെന്ന നയത്തിന്റെ കൂടി ഭാഗമാണ് ഉല്‍പാനദ വര്‍ധനവില്‍ നിഴലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.