Thursday, 12 November 2026 About Us · Contact Us

Editorial Policy

Metro Journal (metrojournalonline.com) Metrojournal Online LLP പ്രസിദ്ധീകരിക്കുന്ന മലയാളം വാർത്താ വെബ്സൈറ്റാണ്. വായനക്കാർക്ക് ശരിയായതും സമതുലിതവുമായ വാർത്തകൾ വേഗത്തിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

ഞങ്ങളുടെ തത്വങ്ങൾ

  • കൃത്യത: പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വിവരങ്ങൾ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ഉറപ്പാക്കുന്നു – ഔദ്യോഗിക അറിയിപ്പുകൾ, പോലീസ്/സർക്കാർ വൃത്തങ്ങൾ, നേരിട്ടുള്ള റിപ്പോർട്ടിംഗ്, പ്രശസ്ത വാർത്താ ഏജൻസികൾ.
  • നിഷ്പക്ഷത: ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല. വിവാദ വിഷയങ്ങളിൽ ബന്ധപ്പെട്ട എല്ലാ ഭാഗങ്ങളുടെയും നിലപാട് നൽകാൻ ശ്രമിക്കുന്നു.
  • വാർത്തയും അഭിപ്രായവും വേറെ: അഭിപ്രായ ലേഖനങ്ങളും വിശകലനങ്ങളും അങ്ങനെ തന്നെ വ്യക്തമാക്കുന്നു.
  • ഉറവിടം പറയുന്നു: മറ്റ് മാധ്യമങ്ങളിൽ നിന്നോ ഏജൻസികളിൽ നിന്നോ ലഭിക്കുന്ന വിവരങ്ങൾക്ക് ഉറവിടം രേഖപ്പെടുത്തുന്നു. മറ്റുള്ളവരുടെ ഫോട്ടോകളും എഴുത്തും അനുമതിയില്ലാതെ പകർത്തില്ല.
  • സ്വകാര്യതയും മാന്യതയും: ലൈംഗികാതിക്രമത്തിന് ഇരയായവരുടെയും കുട്ടികളുടെയും പേരോ തിരിച്ചറിയാവുന്ന വിവരങ്ങളോ പ്രസിദ്ധീകരിക്കില്ല. ആത്മഹത്യ, അപകടം തുടങ്ങിയ വാർത്തകൾ സംവേദനക്ഷമതയോടെ നൽകുന്നു.
  • പരസ്യം വേറെ: പരസ്യങ്ങളും സ്പോൺസർ ചെയ്ത ഉള്ളടക്കവും വാർത്തയിൽ നിന്ന് വേർതിരിച്ച് കാണിക്കുന്നു. പരസ്യദാതാക്കൾ വാർത്താ തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ല.
  • തിരുത്തൽ: തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ വേഗം തിരുത്തുന്നു – Corrections Policy കാണുക.

എഡിറ്റോറിയൽ ടീം

കോഴിക്കോട് ആസ്ഥാനമായ ഞങ്ങളുടെ ഡെസ്കിലെ റിപ്പോർട്ടർമാരും എഡിറ്റർമാരുമാണ് വാർത്തകൾ തയ്യാറാക്കുന്നത്. ഡെസ്കിൽ നിന്നുള്ള വാർത്തകൾ “Metro Desk” എന്ന പേരിലാണ് പ്രസിദ്ധീകരിക്കുന്നത്. Managing Director: Salahudheen V.P.

Metro Journal Journalist and Media Association Grievances Council (JMAGC)-ൽ അംഗമാണ്, ഇന്ത്യയിലെ IT Rules 2021 പ്രകാരമുള്ള Code of Ethics പാലിക്കുന്നു. പരാതികൾക്ക്: Grievance Redressal.

In English

Metro Journal is a Malayalam news website published by Metrojournal Online LLP, Kozhikode, Kerala. We verify facts before publishing, keep news separate from opinion and advertising, credit our sources, protect the identity of victims and minors, stay independent of political parties and advertisers, and correct errors promptly. Contact: metrojournalonline@gmail.com, +91 9645 586 586.