Sunday, 15 November 2026 About Us · Contact Us

ഒരുദിവസം എത്തിയത് പതിനഞ്ചോളം പേർ; വഴങ്ങാൻ വിസമ്മതിച്ചാൽ പൊള്ളലേൽപ്പിക്കും: കോവളത്തെ സ്പായിൽ 16കാരി നേരിട്ടത് അതി ക്രൂരപീഡനം

About 15 People Arrived In A Day If You Refuse To Comply - കോവളം സ്പാ

തിരുവനന്തപുരം: പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വഴങ്ങാൻ വിസമ്മതിച്ചാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.

തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ മാതൃസഹോദരിയായ നാഗലക്ഷ്മിയെയും ഇവരുടെ ആൺസുഹൃത്ത് ഗോപിയെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സ്പാ സന്ദർശകരുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. ജൂലായ് മുതൽ സ്പായിലെത്തിയവരുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ട്. ഇതിൽ ഉൾപ്പെട്ടവരെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാനുള്ള നടപടികളുണ്ടാകും. പെൺകുട്ടിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്നവർക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുക്കും.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ദിവസേന 5,000 രൂപവരെ എത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ബാങ്ക് ഇടപാടുകൾ പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയെ സ്പായിലെത്തിക്കുന്നതിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പങ്കുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മാതൃസഹോദരിയുടെയും ഭർത്താവിന്റെയും കോൾ ഡീറ്റെയിൽ റെക്കോർഡുകളും പരിശോധിച്ചുവരികയാണ്.

മാതാപിതാക്കൾ മരിച്ചുപോയതിനെത്തുടർന്ന് ജോലി തേടിയാണ് പെൺകുട്ടിയെ കോവളത്തേക്ക് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. ഏകദേശം ഒരു വർഷം മുമ്പ് നാഗലക്ഷ്മിയും ഗോപിയും ചേർന്ന് കുട്ടിയെ ഇവിടെ എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്തുന്നതിനൊപ്പം മനുഷ്യക്കടത്ത് ശൃംഖലയുടെ വ്യാപ്തി തിരിച്ചറിയാനും പൊലീസ് ശ്രമം തുടരുകയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

5 മണിക്കൂർ മുൻപ്
ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

5 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

5 മണിക്കൂർ മുൻപ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

5 മണിക്കൂർ മുൻപ്
ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

6 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

6 മണിക്കൂർ മുൻപ്