Sunday, 15 November 2026 About Us · Contact Us

പാംബ്ളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 18കാരിയുടേത്; 19 കാരൻ പിടിയിൽ

Burnt Body Of 18yearold Girl Found In Pambla 19yearold - ഇടുക്കി മർഡർ

ഇടുക്കി പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ 18 കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ആൺസുഹൃത്തും ഇടുക്കി വട്ടപ്പാറ സ്വദേശിയുമായ 19കാരൻ നിഷാന്തിനെ പൊലീസ് പിടികൂടി.

ബുധനാഴ്ചയാണ് പാംബ്ള ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയുടെതെന്ന് തോന്നിക്കുന്ന മൃതദേഹം കരിമണൽ പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ 19 കാരൻ പിടിയിലാവുന്നത്. ബോഡിനായ്ക്കന്നൂർ സ്വദേശിയായ പെൺകുട്ടിയും ഇടുക്കി വട്ടപ്പാറ സ്വദേശിയായ നിഷാന്തും നേരത്തെ ഒരുമിച്ച് പഠിച്ചവരാണ്. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു.

ഇതിനിടെ പെൺകുട്ടിക്ക് മാറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച നിഷാന്ത് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കൂടിക്കാഴ്ച വഴക്കിലേക്ക് കടന്നതോടെ തന്‍റെ ഓട്ടോയിൽ വച്ച് നിഷാന്ത് യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. ശേഷം മരണം ഉറപ്പിക്കാനായി കല്ല് കൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ശേഷം രാത്രി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ച് യുവതിയുടെ മൃതദേഹം കത്തിക്കുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

4 മണിക്കൂർ മുൻപ്
ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

4 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

5 മണിക്കൂർ മുൻപ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

5 മണിക്കൂർ മുൻപ്
ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

5 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

5 മണിക്കൂർ മുൻപ്