കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസ്; മുൻ മന്ത്രി വീണാ ജോർജിന്‍റെ മൊഴിയെടുത്തു
Oct 19, 2026, 10:36 IST
കണ്ണൂർ: കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രത‍്യേക അന്വേഷണ സംഘം മുൻ മന്ത്രി വീണാ ജോർജിന്‍റെ മൊഴിയെടുത്തു. മൂന്നര മണിക്കൂറോളം ചെലവിട്ടാണ് യു. പ്രേമന്‍റെ നേതൃത്വത്തിലുള്ള സംഘം മുൻ മന്ത്രിയുടെ മൊഴിയെടുത്തത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തിയ കെഎസ്‌യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്നതിന് സൂചനകളൊന്നും വീണയുടെ മൊഴിയിലില്ലെന്നാണ് വിവരം.
കെഎസ്‌യു പ്രവർത്തകർ അടിക്കുന്നത് കണ്ടോയെന്നതിനും വീണ വ‍്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന. വധശ്രമം അടക്കമുള്ള വകുപ്പുകളായിരുന്നു കെഎസ്‌യു പ്രവർത്തകർക്കെതിരേ ചുമത്തിയിരുന്നത്. ആയുധം ഉപയോഗിച്ച് പ്രതികൾ വീണയെ വധിക്കാൻ ശ്രമിച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക‍്യൂഷൻ വാദം.
