Saturday, 14 November 2026 About Us · Contact Us

വിവാദ പ്രസ്താവനകൾ ആർക്കും ചേർന്നതല്ല; നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി സണ്ണി ജോസഫ്

Power Purchase Minister Kseb Unhappy - സണ്ണി ജോസഫ്
വൈദ്യുതി വാങ്ങൽ: മന്ത്രിക്കും കെഎസ്ഇബിക്കും അതൃപ്തി

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യ പ്രതികരണത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് അവമതിപ്പും തലവേദനയും ഉണ്ടാക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെയും അത് വേദനിപ്പിക്കുന്നുവെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

‘നേതാക്കള്‍ക്ക് പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാം. പരസ്യ പ്രതികരണം ഒരു നിലയിലും ഭൂഷണമല്ല. എല്ലാവരും പാര്‍ട്ടി അച്ചടക്കം പാലിക്കണം. എല്ലാ തരത്തിലുള്ള വിവാദ പ്രസ്താവനകളും ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. പാര്‍ട്ടിക്ക് ദോഷകരമാകുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. കര്‍ശനമായി ഇക്കാര്യം ഒര്‍മ്മപ്പെടുത്തുന്നുവെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സണ്ണി ജോസഫ് പറഞ്ഞത്.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍, പിണറായിക്കെതിരെ കേസെടുക്കുന്നതില്‍ നിയമപരവും പക്വവുമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി വി ഡി സതീശനെ ഉള്‍പ്പെടെ ലക്ഷ്യം വെച്ചുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. മാത്രമല്ല സിഎംആര്‍എല്‍ കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച പിണറായി അനുകൂല നിലപാടിലും പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷമുണ്ട്. നേതാക്കള്‍ ഇതിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷന്റെ വാര്‍ത്താസമ്മേളനം. യുഡിഎഫില്‍ കൂടിയാലോകള്‍ ഇല്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നായിരുന്നു നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. ഇതിന് പിന്നാലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലും രൂക്ഷ വിമര്‍ശനമാണ് അടൂര്‍ പ്രകാശ് ഉന്നയിക്കുന്നത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്തുചാടിച്ചത് പോലെ യുഡിഎഫ് കണ്‍വീനറെയും പുറച്ചുചാടിക്കാനുള്ള ശ്രമം ഉണ്ടോയെന്ന് സംശയിക്കുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞത്. ഇതിന് പിന്നില്‍ ഒരു ഉപജാപക സംഘം ഉണ്ടെന്നും അടൂര്‍ പ്രകാശ് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ വിമാനയാത്രയില്‍ ജനങ്ങള്‍ക്ക് ഒരു സംശയവും ഉണ്ടാകാന്‍ പാടില്ലെന്നാണ് വി ഡി സതീശന്റെ വിവാദ ചാര്‍ട്ടേഡ് വിമാന യാത്രയില്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

12 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

13 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

14 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

14 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

14 മണിക്കൂർ മുൻപ്