സിപിഐഎം പാലക്കാട് ജില്ലാകമ്മിറ്റിയിൽ അഴിച്ചുപണി; ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി

EN സുരേഷ് ബാബു

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാകമ്മിറ്റിയിൽ അഴിച്ചുപണി. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. വി ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. പരാതികളെ തുടർന്നാണ് ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഇഎൻ സുരേഷ് ബാബുവിനെതിരെ നിരവധി പരാതികൾ വന്നിരുന്നു.

പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഇഎൻ സുരേഷ് ബാബുവിന് കഴിഞ്ഞില്ല, വിമത നീക്കങ്ങൾ തടയാൻ കഴിഞ്ഞില്ല തുടങ്ങിയ പരാതികളാണ് ഉയർന്നിരുന്നത്. ഒറ്റപ്പാലം, പുതുശ്ശേരി കമ്മിറ്റികളാണ് ഈ പരാതികൾ ഉന്നയിച്ചിരിക്കുന്നത്.അടുത്ത ജില്ലാ സമ്മേളനത്തിന് മുൻപ് നടപടിയുണ്ടാകുമെന്നാണ് വിവരം. ജില്ലാ സെക്രട്ടറി പക്വതയില്ലാതെയാണ് പെരുമാറുന്നതെന്നാണ് അംഗങ്ങൾ ഉയർത്തുന്ന പ്രധാന വിമർശനം. ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇഎൻ സുരേഷ് ബാബു മുൻകൈ എടുക്കുന്നില്ലെന്ന ആരോപണങ്ങളുമുണ്ട്.

Tags

Share this story