Sunday, 15 November 2026 About Us · Contact Us

കിഫ്ബി പിരിച്ചുവിട്ടാൽ വികസനം സ്തംഭിക്കും; ഉദ്ഘാടന വേദി രാഷ്ട്രീയം പറയാനുള്ളതല്ല: തുറന്നടിച്ച് ജി. സുധാകരൻ

Development Will Come To A Standstill If Kiifb Is - സുധാകരൻ MLA

ആലപ്പുഴ മാക്കേക്കടവ് – നേരെകടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്തി പങ്കുവെച്ച് ജി. സുധാകരൻ എംഎൽഎ. തനിക്കൊരു ക്ഷണക്കത്ത് എങ്കിലും തരാമായിരുന്നല്ലോ എന്ന് ചോദിച്ച അദ്ദേഹം, വികസന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും സങ്കുചിത മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തി.

താൻ മന്ത്രിയായിരുന്നില്ലെങ്കിൽ നേരെകടവ് – മാക്കേക്കടവ് പാലം വരുമായിരുന്നോ എന്ന് ചോദിച്ച സുധാകരൻ, താൻ മന്ത്രിയായിരുന്ന കാലത്താണ് പാലത്തിന്‍റെ നിർമ്മാണം തുടങ്ങിയതെന്ന് പറയാൻ പോലും എൽഡിഎഫിന് കഴിയുന്നില്ലെന്നും വ്യക്തമാക്കി. ഉദ്ഘാടന വേദി രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കെ. കരുണാകരന്‍റെ പോലും പടം വെച്ചിട്ടും ഒരിടത്തും തന്‍റെ ചിത്രം കണ്ടില്ല. ഷാനിമോൾ ഉസ്മാൻ തന്നെ ക്ഷണിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അത്രയും വിശാലമനസ്കയല്ലല്ലോ അവരെന്നും അദ്ദേഹം പരിഹസിച്ചു.

കിഫ്‌ബി പിരിച്ചുവിട്ടത് നിർമ്മാണങ്ങളെ ബാധിക്കുമെന്ന് ജി. സുധാകരൻ മുന്നറിയിപ്പ് നൽകി. പൊതുമരാമത്ത് വകുപ്പിനെക്കൊണ്ടു മാത്രം ഒറ്റയ്ക്ക് കാര്യങ്ങൾ സാധിക്കില്ല. പ്രശ്നങ്ങൾ സൃഷ്ടിച്ചത് കെ. എം. എബ്രഹാം അടക്കമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

5 മണിക്കൂർ മുൻപ്
ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

5 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

5 മണിക്കൂർ മുൻപ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

5 മണിക്കൂർ മുൻപ്
ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

6 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

6 മണിക്കൂർ മുൻപ്