ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് കുറഞ്ഞത് 560 രൂപ
Feb 12, 2025, 10:28 IST
സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില വീണ്ടും 64,000 താഴെ എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ് ഇന്നലെ 64,480 രൂപയെന്ന റെക്കോർഡ് നിരക്കിലായിരുന്നു സ്വർണവില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6550 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയായി.
