സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു
Jun 4, 2025, 11:22 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,720 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വർധിച്ച് 9090 രൂപയിലെത്തി കഴിഞ്ഞ ദിവസം പവന് 72,640 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഈ ആഴ്ച തുടർച്ചയായി സ്വർണവില ഉയരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ സ്വർണത്തിന് 12,000 രൂപയുടെ വർധനവാണുണ്ടായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ പരിഗണിക്കുന്നതാണ് വില വർധനവിന് കാരണമാകുന്നത്.
