Saturday, 14 November 2026 About Us · Contact Us

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായിയെ വേട്ടയാടണമെന്നില്ല; നിയമപരമായ കാര്യം നടന്നേ പറ്റൂ: ചാണ്ടി ഉമ്മൻ

Just Because Oommen Chandy Was Hounded Doesnt Mean That - ചാണ്ടി ഉമ്മൻ

കോട്ടയം: സിഎംആര്‍എല്‍ വിഷയത്തിലെ സര്‍ക്കാര്‍ നടപടിയില്‍ നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. മാത്യു കുഴല്‍നാടന്‍ പറഞ്ഞത് താന്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അദ്ദേഹത്തെ ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല. കെ സുധാകരന്‍ പറഞ്ഞതും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. എന്നാല്‍ ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

സിപിഐഎം ഇതുകണ്ട് പഠിക്കണം. നിയമം നിയമത്തിനനുസരിച്ച് പോകുമ്പോൾ നടപടി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിയമപരമായ കാര്യം നടക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന സര്‍ക്കാര്‍ നിലപാട് മികച്ചതാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി ശിക്ഷിക്കപ്പെടും. മനുഷ്യത്വമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് സിപിഐഎമ്മില്‍ നിന്നുള്ള വ്യത്യാസം. കൃത്യമായ നടപടികളുമായി തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയെ വേട്ടയാടി എന്നതില്‍ സംശയമില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അദ്ദേഹത്തെ വേട്ടയാടിയവര്‍ ഇന്ന് മറുവശത്ത് നില്‍ക്കുകയാണ്. കള്ളക്കഥ ഉണ്ടാക്കിയാണ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്. വെറും ഒരു പരാതി എഴുതി വാങ്ങി പ്രതികാര ബുദ്ധിയോടെയാണ് മുന്‍ സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയോട് പെരുമാറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആ രീതി എന്തായാലും കോണ്‍ഗ്രസ് സ്വീകരിക്കില്ല. കൃത്യമായ നിയമ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയാല്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടും. തെറ്റ് ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടാനും പാടില്ല. അതിന് സര്‍ക്കാര്‍ സമയമെടുത്താലും പ്രശ്‌നമില്ലെന്ന് എംഎല്‍എ പറഞ്ഞു. തനിക്ക് ആരോടും വൈരാഗ്യമില്ല. പരസ്പര ബഹുമാനത്തിലാണ് എല്ലാവരും മുന്നോട്ട് പോകേണ്ടത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതുകൊണ്ട് പിണറായി വിജയനെ വേട്ടയാടേണ്ടതുണ്ടോ എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

12 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

13 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

14 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

14 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

14 മണിക്കൂർ മുൻപ്