Saturday, 14 November 2026 About Us · Contact Us

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പൊലീസിന് ഇല്ല: ആരോപണം തെറ്റെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

Nedumbassery Road Accident Police Dont Need To Protect The - സുഹൈൽ

തിരുവനന്തപുരം: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതിയെ സംരക്ഷിക്കേണ്ട ആവശ്യം പോലീസിന് ഇല്ല. പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണം തെറ്റാണെന്നും ഡിജിപി വ്യക്തമാക്കി. ശക്തമായനടപടിയുമായാണ് പോലീസ് പോകുന്നത്. പ്രതിക്കെതിരെ ശക്തമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ഡിജിപി കൂട്ടിച്ചേർത്തു.

കേസ് അട്ടിമറിക്കുന്നെന്ന് മരിച്ച വയനാട് സ്വദേശി ദേവികയുടെ കുടുംബവും ആരോപിച്ചിരുന്നു. പ്രതിയുടെ സാമ്പത്തിക ശേഷി കേസിനെ സ്വാധീനിക്കുമോ എന്ന് ആശങ്കയാണ് മരിച്ച കർണാടക സുള്ള്യ സ്വദേശി ഇയാസിന്റെ കുടുംബത്തിനും. ആശങ്കകൾ പരിഗണിക്കുമെന്ന് കുടുംബങ്ങൾക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉറപ്പ് നൽകിയിട്ടുണ്ട്.

പ്രതിയെ രക്ഷിക്കാൻ പൊലീസ് നീക്കം നടന്നെന്ന് സിപിഐഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചു. അതേസമയം പ്രതി സുഹൈൽ സജീവും സുഹൃത്തുക്കളും മദ്യപിച്ചിരുന്നെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സുഹൈലിനെതിരെ കുറ്റകരമായ നരഹത്യയും പൊതു വഴിയിൽ അശ്രദ്ധമായ ഡ്രൈവിംഗ് നടത്തിയതിനും കുറ്റങ്ങൾ ചുമത്തി. മദ്യംവാങ്ങാനുള്ള പ്രായം 23 ആയിരിക്കെ പത്തൊമ്പതുകാരനായ പ്രതി ബാറുകളിൽ കയറി മദ്യപിച്ചതിന് എക്സൈസും കേസെടുത്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

12 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

13 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

14 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

14 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

14 മണിക്കൂർ മുൻപ്