Saturday, 14 November 2026 About Us · Contact Us

രക്ഷിക്കാൻ ഒരു മന്ത്രിയും ഇടപെടില്ല; എന്റെ മണ്ഡലത്തിൽപ്പെട്ട ആളല്ല: പ്രതിക്ക് ഏറ്റവും വലിയ ശിക്ഷ നൽകുമെന്ന് രമേശ് ചെന്നിത്തല

No Minister Will Intervene To Save Him Not From My - സുഹെൽ

തിരുവനന്തപുരം: നെടുമ്പാശേരിയിലെ മിനി കൂപ്പർ അപകടത്തിലെ പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്‌കൂളിൽ അയച്ചത് പൊലീസ് അല്ലെന്നും കോടതിയാണെന്നും ചെന്നിത്തല വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

21 വയസിൽ താഴെയുള്ള കുറ്റവാളികളെ പാർപ്പിക്കുന്നത് ബോസ്റ്റൽ സ്‌കൂളിലാണ്. അതാണ് നിയമം. അതിന്റെ അർത്ഥം പ്രതി കേസിൽ നിന്ന് രക്ഷപ്പെട്ടുവെന്നല്ല. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ആ വ്യക്തിക്ക് നൽകാനുള്ള നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഒരുതരത്തിലുള്ള ആശങ്കയും വേണ്ട. ആളുകൾ ആരോക്കയോ എന്തൊക്കയോ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നു.

ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ പറയുന്നു ഈ പ്രതിക്ക് കൊടുക്കാൻ കഴിയാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നൽകും. അതിൽ ഒരു സംശയവും വേണ്ട. ആലപ്പുഴ ജില്ലക്കാരനാണെന്ന് പറയുന്നു. ഏത് ജില്ലക്കാരനായാൽ എന്താണ്. രക്ഷിക്കാൻ ഒരു മന്ത്രിയും ഇടപെടില്ല. എന്റെ മണ്ഡലത്തിൽപ്പെട്ട ആളല്ല. അതെല്ലാം വെറുതെ പറയുന്നതാണ്. രക്തം പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മദ്യപിച്ച വിവരം രേഖപ്പെടുത്താൻ കഴിയൂ. നിയമപരമായി മാത്രമേ എല്ലാം ചെയ്യാൻ പറ്റൂ. മരിച്ചവരുടെ കുടുംബത്തിന്റെ ആശങ്കകൾ ഞങ്ങൾ പരിഗണിക്കുന്നു. എന്റെ ജില്ലയിൽപ്പെട്ട ആളാണ് പ്രതി. പക്ഷേ പ്രതിയെ രക്ഷിക്കാൻ ഒരു നീക്കവും ഉണ്ടാകില്ല’- രമേശ് ചെന്നിത്തല വ്യക്തമാക്കി.നെടുമ്പാശേരി അപകടത്തിൽ കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്നും പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായും മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചിരുന്നു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതി സുഹൈൽ സജീവി​നെ ജുവനൈൽ ഹോമിലേക്കയച്ചു. നീതി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലുള്ളയാളാണ് പ്രതി. രണ്ട് മന്ത്രിമാരുള്ള സ്ഥലമാണ്. ഏതെങ്കിലും തരത്തിൽ സ്വാധീനമുപയോഗിക്കുമെന്ന സംശയമുണ്ടെന്നും കുടുംബം ആശങ്ക ഉയർത്തിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

12 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

13 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

13 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

13 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

14 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

14 മണിക്കൂർ മുൻപ്