പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ അശ്ലീല പരാമർശം; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്സോ കേസിൽ അറസ്റ്റിൽ
Oct 18, 2026, 19:39 IST
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബർ മുംതാസ് അബ്ദുൽ സലാം പോക്സോ കേസിൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
'വോയിസ് ഓഫ് ട്രൂത്ത്' (Voice of Truth) എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ അമ്മയെയും പ്രായപൂർത്തിയാകാത്ത കുട്ടിയെയും ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് കുട്ടിയുടെ അമ്മ നൽകിയ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള അതിക്രമത്തിന് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും മറ്റ് പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
