നിയമപോരാട്ടത്തിന് പിണറായി വിജയൻ; ഹൈക്കോടതിയിൽ റിട്ട് ഹര്‍ജി നല്‍കി

പിണറായി വിജയൻ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇഡി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസിനെതിരേ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി.

ഹൈക്കോടതി റിട്ട് അപ്പീല്‍ അനുവദിച്ചാല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരാവും പിണറായി വിജയനുവേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക. ഹൈക്കോടതിയിൽ അപ്പീൽ നൽകിയാൽ മതി സുപ്രീംകോടതിയിലേക്ക് പോകണ്ടെതില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം.

പിണറായി വിജയന് പുറമെ മകള്‍ വീണ, മുന്‍ മന്ത്രി മുഹമ്മദ് റിയാസും അടക്കമുള്ളവർ വ്യത്യസ്ത അപ്പീലുകള്‍ നല്‍കും. കേസിലെ മറ്റ് പ്രതികളായ നിഖിൽ, വാരിസ്, നന്ദുലാല്‍, ഷൈജല്‍ എന്നിവരും ഒരു റിട്ട് അപ്പീല്‍ നല്‍കും.

Tags

Share this story