സംസ്ഥാനത്ത് സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായി 550 കോടി രൂപയുടെ തട്ടിപ്പ് നടന്നു; വിശദാംശങ്ങൾ പുറത്തുവിട്ട് ഇഡി
Oct 9, 2026, 10:32 IST
കൊച്ചി: സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലേയും പരിശോധനയിൽ കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയതായി ഇഡി. 27 കേസുകളിലായി 550 കോടിയുടെ തട്ടിപ്പ് നടന്നതായും ഇതിൽ അന്വേഷണം പുരോഗമിക്കുന്നതായും ഇഡി വ്യക്തമാക്കി.
അങ്കമാലി അർബൻ സഹകരണ സംഘത്തിലെ 1.82 കോടിയുടെ രണ്ട് സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിച്ചതായും 33.82 കോടി രൂപ വരുന്ന 159 വായ്പകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കുന്നു.
തെന്നല സഹകരണ ബാങ്കിലെ 24.50 ലക്ഷം ബാലൻസുള്ള 20 സ്ഥിര നിക്ഷേപങ്ങൾ മരവിപ്പിച്ചു. കഴിഞ്ഞ ദിവസം സഹകരണ ബാങ്കുകളിലേയും സംഘങ്ങളിലേയും തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ 17 ഇടങ്ങളിൽ ഒരേസമയം ഇഡി പരിശോധന നടത്തിയത്. തുടർന്നാണ് വാർത്താ കുറിപ്പിലൂടെ ഇഡി തട്ടിപ്പ് വിവരങ്ങൾ പുറത്തുവിട്ടത്.
