Sunday, 15 November 2026 About Us · Contact Us

​25 കിലോമീറ്റർ റോഡിന് 647 കോടി; എ.സി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി

Rs 647 Crore For 25 Km Road Public Works Department - PK ബഷീർ

ആലപ്പുഴ: മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിർമിച്ച ആലപ്പുഴ-ചങ്ങനാശേരി റോഡിനെക്കുറിച്ച് സംസ്ഥാന വിജിലൻസ് വകുപ്പ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. 647 കോടി രൂപ ചെലവഴിച്ച് 25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമിച്ചതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്കേക്കടവ്-നേരേ കടവ് പാലത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് 647 കോടി രൂപ ചെലവഴിച്ചെന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വിജിലൻസ് വകുപ്പ് അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഈ വർഷം മാർച്ചിലാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മേഖലയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടാകുമ്പോഴും വാഹനഗതാഗതം തടസമില്ലാതെ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുനർനിർമിച്ച റോഡ് കേരളത്തിലെ ആദ്യ സെമി എലിവേറ്റഡ് ഹൈവേയാണ്. എന്നാൽ, ഈ വർഷം ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് റോഡിന്‍റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായി. ഇത് വാഹനഗതാഗതത്തെ ബാധിക്കുകയും ചെയ്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

4 മണിക്കൂർ മുൻപ്
ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

5 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

5 മണിക്കൂർ മുൻപ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

5 മണിക്കൂർ മുൻപ്
ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

5 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

5 മണിക്കൂർ മുൻപ്