ജയിലർ 2 കാണാനായി ഒരു തിയെറ്റർ മുഴുവൻ ബുക്ക് ചെയ്ത് സഞ്ജു സാംസൺ

Jai

രജനീകാന്തിന്‍റെ സൂപ്പർഹിറ്റ് ചിത്രം ജയിലർ 2 കാണാനായി ഒരു തിയെറ്റർ മുഴുവനായി ബുക്ക് ചെയ്ത് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പുറമേ ഇന്ത്യൻ ടീം അംഗങ്ങളിൽ ചിലരും സിനിമ കാണാൻ എത്തും. രജനി സിനിമകൾ കാണാൻ വലിയ ഇഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുണ്ടെന്നും സഞ്ജു പറയുന്നു.

ഡൽഹിയിൽ ഒരു പരിപാടി ഉണ്ടായിരുന്നതു കൊണ്ട് ആദ്യ ദിവസം സിനിമ കാണാൻ സാധിച്ചില്ല. പക്ഷേ ഭാഗ്യവശാൻ തിയെറ്റർ മുഴുവനായും ബുക്ക് ചെയ്യാൻ സാധിച്ചു. ഭാര്യയും ഒപ്പമുണ്ട്. സ്ക്രീനിൽ രജനി സാറിനെ കാണുന്നതിന്‍റെ ആവേശത്തിലാണെന്നും താരം പറയുന്നു. തമിഴ് അറിയാവുന്ന ടീം അംഗങ്ങളാണ് സഞ്ജുവിനൊപ്പം ജയിലർ 2 കാണാൻ എത്തുന്നത്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പർ ഹിറ്റാണ്. മോഹൻലാൽ, ജാക്കി ഷ്റഫ് , വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, എസ്.ജെ. സൂര്യ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ രജനിക്കൊപ്പം എത്തുന്നത്.

Tags

Share this story