ഗ്യാനേഷ് കുമാറിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം പാസാക്കാനൊരുങ്ങി സതീശൻ സർക്കാർ; എൽഡിഎഫ് പിന്തുണച്ചേക്കും

പിണറായി വിഡി

തിരുവനന്തപുരം: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ട് നിയമസഭയിൽ പ്രമേയം പാസാക്കാനൊരുങ്ങി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ.

ചരിത്രത്തിലാദ‍്യമായാണ് രാജ‍്യത്ത് ഒരു നിയമസഭ ഇത്തരത്തിൽ മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ പ്രമേയം പാസാക്കാനൊരുങ്ങുന്നത്. യുഡിഎഫ് കൊണ്ടുവരുന്ന പ്രമേയം പ്രതിപക്ഷമായ എൽഡിഎഫ് പൂർണമായും പിന്തുണച്ചേക്കുമെന്നാണ് വിവരം. ചട്ടം 118 പ്രകാരം മുഖ‍്യമന്ത്രി വി.ഡി. സതീശൻ തന്നെയായിരിക്കും പ്രമേയം അവതരിപ്പിക്കുന്നത്.

അതേസമയം, ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധമാണ് ഒക്റ്റോബർ 11ന് അരങ്ങേറിയത്. ജോൺ ബ്രിട്ടാസ് എംപി അടക്കം നിരവധി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയും എസ്ഐആറിലെ ക്രമക്കേടുകളും ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്. കോക്രോച്ച് ജനതാ പാർട്ടി, എസ്എഫ്ഐ, ഐസ, എഐഎസ്എഫ് എന്നിങ്ങനെ വിവിധ സംഘടനകളാണ് സമരരംഗത്തുള്ളത്.

Tags

Share this story