എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുന്നു; ബക്രീദ് അവധി വിവാദത്തിൽ എംവി ഗോവിന്ദൻ

എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുന്നു; ബക്രീദ് അവധി വിവാദത്തിൽ എംവി ഗോവിന്ദൻ
ബക്രീദ് അവധി വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം വർഗീയമാക്കാൻ ചിലർ ശ്രമിക്കുകയാണ്. വർഗീയ വിഷം കലർത്താനാണ് ശ്രമം. കലണ്ടർ അനുസരിച്ചാണ് അവധി തീരുമാനിച്ചത്. സ്വാഭാവികമായും അതിനെതിരെ പ്രശ്‌നമുണ്ടായപ്പോൾ ഇന്നും നാളെയും അവധി പ്രഖ്യാപിക്കുകയായിരുന്നു യുഡിഎഫിന്റെ ആരോപണം ഭയന്നല്ല ഇന്ന് അവധി പ്രഖ്യാപിച്ചതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബക്രീദ് അവധിയിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കുറ്റപ്പെടുത്തി. അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ഒരു വിമുഖതയുമില്ല. മറ്റാരെക്കാളും സർക്കാരിന് താത്പര്യമുള്ള വിഷയമാണിത്. നിലമ്പൂരിലെ പരാജയം ഭയന്ന് പ്രതിപക്ഷം എന്തും പറയുകയാണ്. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്നതാണ് അവസ്ഥയെന്നും ശിവൻകുട്ടി വിമർശിച്ചു.

Tags

Share this story