Sunday, 15 November 2026 About Us · Contact Us

മാസപ്പടിക്കേസിലെ പോരാട്ടം എളുപ്പമായിരുന്നില്ല; കരുത്ത് പകര്‍ന്ന് ചേര്‍ത്ത് നിര്‍ത്തിയത് കെ സുധാകരനെന്ന് മാത്യു കുഴല്‍നാടന്‍

The Fight In The Monthly Payment Case Was Not Easy K - കുഴൽനാടൻ

എറണാകുളം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം ഒഴിയുന്നില്ല. പിണറായി വിജയന് അനുകൂലമായ നിലപാട് സ്വീകരിച്ചതില്‍ ആഞ്ഞടിച്ച് വീണ്ടും മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തി. കേസില്‍ സമാനതകളില്ലാത്ത പോരാട്ടം വേണ്ടിവന്നപ്പോള്‍ ഒപ്പം നിന്നത് കെ സുധാകരനാണെന്ന് മാത്യു പറഞ്ഞു.

മാസപ്പടിക്കേസിലെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. അത് ഒരുപാട് പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. വീട്ടുകാരെ വീട്ടിലേക്ക് നിരന്തരം ഭീഷണി കോളുകള്‍ വന്നുകൊണ്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്ത് പകര്‍ന്ന് ചേര്‍ത്തുനിര്‍ത്തിയത് കെ സുധാകരനെന്ന കോണ്‍ഗ്രസിന്റെ ധീരനായ നേതാവായിരുന്നു. പൊതുപരിപാടിയില്‍ മാത്യു കുഴല്‍നാടന്‍ പ്രസംഗിച്ചത് ഇങ്ങനെ. വിട്ടുവീഴ്ച ചെയ്താല്‍ ഇവര്‍ നമ്മുടെ തലയില്‍ കയറി നിരങ്ങുമെന്നാണ് കെ സുധാകരന്‍ തന്നെ ഉപദേശിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ഇത് പിണറായിയ്‌ക്കെതിരായ പോരാട്ടമല്ലെന്നും രാഷ്ട്രീയ പോരാട്ടമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ ആര്‍ജവവും ഇച്ഛാശക്തിയുമുള്ള പ്രവര്‍ത്തകരുടെ പോരാട്ടമാണിതെന്നും മാത്യു കുഴല്‍നാടന്‍ തുറന്നടിച്ചു. പ്രിയദര്‍ശിനി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു മാത്യുവിന്റെ പ്രതികരണം. മാത്യു കുഴല്‍നാടനെ പിന്തുണച്ച് ഇന്നലെ കെ സുധാകരന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മാത്യുവിന്റെ ഈ പ്രസംഗമെന്നത് ശ്രദ്ധേയമാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

4 മണിക്കൂർ മുൻപ്
ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

ചേരാനല്ലൂർ വാഹനാപകടം; പ്രതിയായ ജഡ്ജി തിരികെ ജോലിയിൽ പ്രവേശിച്ചതറിഞ്ഞപ്പോൾ പുച്ഛം തോന്നി: തുറന്നടിച്ച് ഭദ്രകീർത്തി

4 മണിക്കൂർ മുൻപ്
ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

ചാല സ്വർണക്കവർച്ച: വയനാട്ടിൽ പിടിയിലായ പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

4 മണിക്കൂർ മുൻപ്
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ നരഹത്യ കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തി; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

5 മണിക്കൂർ മുൻപ്
ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

ക്രെഡിറ്റില്‍ തര്‍ക്കം തീരുന്നില്ല; കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന്, അബിന് വീണാ ജോര്‍ജിൻ്റെ മറുപടി

5 മണിക്കൂർ മുൻപ്
തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കൽ: തെളിവുകളുടെ അഭാവം; ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

5 മണിക്കൂർ മുൻപ്