യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘർഷം: അവധി റദ്ദാക്കി കൻ്റോൺമെൻ്റ് സി.ഐ സതീഷ് ജോലിയിൽ പ്രവേശിച്ചു

സതീഷ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ അവധിയിൽ പ്രവേശിച്ച കൻ്റോൺമെൻ്റ് Cl തിരികെ എത്തി. അവധി ഒഴിവാക്കി കൻ്റോൺമെൻ്റ് സി ഐ സതീഷാണ് ജോലിയിൽ പ്രവേശിച്ചത്. സതീഷ് കുമാർ അവധിയിൽ പോയപ്പോൾ നാർക്കോട്ടിക് സെൽ സിഐയ്ക്ക് പകരം ചുമതല നൽകിയിരുന്നു. രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് സതീഷ് കുമാർ വീണ്ടും ജോയിൻ ചെയ്തതെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. സിഐ സതീഷിനെ സ്റ്റേഷനിൽ നിന്ന് മാറ്റണമെന്ന് എസ്എഫ്ഐ പരാതി നൽകിയിരുന്നു.

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ കന്റോണ്‍മെന്റ് സിഐ സതീഷ് കുമാറിനെ നേരിട്ട് വിളിപ്പിച്ചാണ് സിറ്റി പൊലീസ് കമ്മീഷണര്‍ താക്കീത് ചെയ്തത്. എസ്എഫ്ഐക്കെതിരെ മോശം പദങ്ങൾ ഉപയോഗിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ അടക്കം കമ്മീഷണര്‍ അതൃപ്തി അറിയിച്ചിരുന്നു. പൊലീസിൽ നിന്നും പ്രകോപനപരമായ നീക്കം പാടില്ലെന്നും കമ്മീഷണർ പറഞ്ഞു. താക്കീതിന് പിന്നാലെ സിഐ സതീഷ് തന്റെ വിവാദ ഫേസ്ബുക്ക് പോസ്‌റ്റ് പിൻവലിച്ചു. പിന്നാലെ കന്റോൺമെന്റ് CI സതീഷ് കുമാർ അവധിയിൽ പ്രവേശിക്കുകയായിരുന്നു.

Tags

Share this story