കണ്ണൂരെന്ന് കേട്ടാൽ എന്താണ് വല്ലാത്ത വിഷമം; കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ: കിഫ്ബി വിവാദത്തിൽ പിണറായി വിജയന്‍

പിണറായി വിജയൻ

കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിൽ അസമത്വം ഉണ്ടായെന്നും വൻവില നൽകി ഭൂമി ഏറ്റെടുത്തതിൽ ഏറെയും കണ്ണൂർ ജില്ലയിലാണെന്നുമുള്ള വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പിണറായി വിജയൻ. കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് വല്ലാത്ത വിഷമമമെന്നും ഭൂമി ഏറ്റെടുക്കൽ ഭാവിയെ മുൻകൂട്ടി കണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ എന്നും പിണറായി ചോദിച്ചു.

‘എന്താണ് കണ്ണൂർ എന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമം ഉണ്ടാകാൻ കാരണമെന്താണ്? കേരളത്തിൻ്റെ ഭാഗമല്ലേ കണ്ണൂരും തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും? ഏത് പ്രദേശമാണ് കേരളത്തിന്റെ ഭാഗമല്ലാത്തത്? വ്യവസായ പാർക്ക് വരുന്നു, പാലക്കാടാണ് ഏറ്റവും കൂടുതൽ സ്ഥലം കിട്ടാൻ സാധ്യതയുള്ളത്. അവിടെ വേഗത്തിൽ തന്നെ സ്ഥലമെടുത്തു. അതിനെ തെറ്റായി ചിത്രീകരിക്കേണ്ടതുണ്ടോ? ഒരു സർക്കാരിന് ചേരാത്ത രീതിയിൽ ഇത്തരം കാര്യങ്ങളെ അവതരിപ്പിക്കാൻ പാടുണ്ടോ?’

ഇതാണ് നാം കാണേണ്ട കാര്യം. തെറ്റായ കാര്യങ്ങൾ അവതരിപ്പിക്കുകയാണ്, നാടിന്റെ വികസനം മുടക്കുകയാണ്. പ്രത്യേക പദ്ധതികൾ വരുമ്പോൾ ആ പ്രദേശത്ത് കുറച്ച് കൂടുതൽ പണം ചെലവഴിക്കേണ്ടിവരും എന്നും അദ്ദേഹം ചോദിച്ചു.

Tags

Share this story