പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറി; ഹിന്ദു സന്യാസി ഗുരുസ്വാമി അറസ്റ്റിൽ
Oct 5, 2026, 14:08 IST
പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമി അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമി പൊലീസ് പിടിയിലായി. കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്രക്കിറങ്ങിയ സന്യാസി സംഘത്തിലെ പ്രധാനിയാണ്പന്തളം പൊലീസിൻ്റെ പിടിയിലായത്.
കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തിൽ എത്തിയ സ്വാമിയാണ് നഗ്നത പ്രദർശനം നടത്തിയത്. മഹാരാഷ്ട്ര താനെ സ്വദേശി ഗുരുസ്വാമി ആണ് പിടിയിലായത്. പന്തളത്തെ ഒരു കടയിൽ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദർശനം നടത്തുകയും ചെയ്തു.
യാത്രയുടെ ഭാഗമായുള്ള ലഘുലേഖകൾ വിതരണം ചെയ്യാനാണ് ഇയാൾ കടയിൽ കയറിയത്. ഉത്തർപ്രദേശിലെ ഒരു ആശ്രമത്തിൻ്റെ നേതൃത്വത്തിലാണ് ഭാരത പര്യടനം.
