യുവാവ് ശുചിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു; ആംബുലൻസിൽ കയറ്റുന്നതിനിടെ അയൽവാസിക്കും ദാരുണാന്ത്യം

മരണം

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ ആളും ഇയാളെ ആംബുലൻസിൽ ക‍യറ്റാൻ സഹായിച്ച അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിച്ചു സമീപം ഇടറോഡിൽ സുരേഷ് (44), അയൽവാസി അജി(52) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സുരേഷാണ് ആദ്യം കുഴഞ്ഞുവീണത്. ഇയാളെ ആംബുലൻസിൽ കയറ്റാനാണ് സജി എത്തുന്നത്. എന്നാൽ ആംബുലൻസിന് അടുത്തെത്തിയപ്പോഴേക്കും സജി അവശനായി കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈകിട്ട് ശുചിമുറിയിൽ പോയ സുരേഷിനെ ഏറെ നേരെ കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. പ്രധാന റോഡിലേക്ക് എത്താൻ 150 മീറ്ററോളം ദൂരമുള്ളതിനാൽ അയൽവാസികൾ ചേർന്നാണ് സുരേഷിനെ ആംബുലൻസിന് അടുത്തേക്ക് എത്തിയത്. അതിനിടെയാണ് അജി കുഴഞ്ഞുവീണത്.

Tags

Share this story