മോഹൻലാലിന്‍റെ അതിമനോഹരം ക്രിസ്മസ് റിലീസായി എത്തും

അതി മനോഹരം

സൂപ്പർഹിറ്റായ തുടരും എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും തരുൺ‌ മൂർത്തിയും ഒന്നിക്കുന്ന അതിമനോഹരം ക്രിസ്മസ് റിലീസായി തിയെറ്ററിൽ എത്തും. ക്രിസ്മസ്, പുതുവത്സരക്കാലം ആലോഷിക്കാനായി ഡിസംബർ ഇരുപത്തി നാലിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മോഹൻലാൽ എത്തുക.

കുടുംബപ്രേക്ഷകർക്ക് ഏറെ ആസ്വാദകരമാം വിധത്തിൽ ഒരു പൊലീസ് പ്രൊസീജർ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെ ഹൃദ്യമായ നിരവധി മുഹൂർത്തങ്ങളാണ് ചിതത്തിന് അകമ്പടിയായി എത്തുന്നത്. മീരാ ജാസ്മിൻ നായികയാവുന്ന ഈ ചിത്രത്തിൽ വലിയൊരു താര നിരതന്നെയുണ്ട്.

ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിധ്യമായ സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു. ഇഷ്ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.

തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദർ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സംഗീതം- ജെയ്ക്ക് ബിജോയ്, ഷാജികുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ഷഫീഖ് വി.ബി, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ്ഖാൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ - അഫ്നാസ് . വി, സ്റ്റിൽസ് - അമൽ.സി. സദർ, പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സ.കെ.എസ്‌തപ്പാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Tags

Share this story