Sunday, 15 November 2026 About Us · Contact Us

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യ മുന്നണി 25ന് ഡൽഹി റാലി

Abhijeet Deepke Gets Conditional Bail India Front To - അഭിജിത്ത്

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ദൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് അഭീജീത് ദീപ്കെയ്ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന തിരംഗ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഇന്ന് പുലർച്ചെയോടെ ഡല്‍ഹി പൊലീസ് വിട്ടയച്ചിരുന്നു. 14 മണിക്കൂറിന് ശേഷമാണ് നേഹയെ വിട്ടയച്ചത്. നേഹ ബോറ ആര്‍ കെ പുരം സ്റ്റേഷനിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് ഇന്‍ഡ്യ സഖ്യം നേരത്തെ കൂടിയാലോചനകൾ നടത്തിയിരുന്നു. ഈ മാസം 25ന് ഇന്‍ഡ്യ സഖ്യ റാലിക്ക് ആലോചന എന്നാണ് ലഭിക്കുന്ന വിവരം. ഡല്‍ഹിയില്‍ റാലി നടത്താനാണ് ആലോചന.

വനിത പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഡല്‍ഹി പൊലീസ് അതിക്രമത്തിനെതിരെ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് ഇടത് വനിതാ സംഘടനകൾ നേരത്തെ മാർച്ച് നടത്തിയിരുന്നു. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ, എന്‍എസ്‌യുഐ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ അതിക്രൂരമായ പൊലീസ് അതിക്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതെന്നാണ് നേതാക്കള്‍ ആരോപിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് നേതാക്കളെ കടത്തി വിടാത്തത് പ്രതിഷേധം രൂക്ഷമാക്കിയിരുന്നു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

18 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

19 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

20 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

20 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

21 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026