ടൈഗർ ഷ്റോഫിന് നേരെയുള്ള വധശ്രമം; പ്രതികൾ എത്തിയത് പുണെ – ജയ്പൂർ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ: മൂന്ന് പ്രതികളെയും പിടികൂടി
മുംബൈ: ബോളിവുഡ് നടനും ജാക്കി ഷ്റോഫിൻ്റെ മകനുമായ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പ്രതികളെയും പിടികൂടി. രാജസ്ഥാനിലെ കോട്ടയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. മുംബൈ രാജസ്ഥാൻ പോലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് നടപടി. പുണെ – ജയ്പൂർ സൂപ്പർ ഫാസ്റ്റ് 12939 ട്രെയിനിലാണ് പ്രതികൾ എത്തിയത്.
ഫൂൽ സിംഗ്, റിതിക് കുമാർ , റെഹാൻ എന്നിവരാണ് പ്രതികൾ. റിതിക് കുമാർ ( റോഷൻ) – 22 വയസ്, റെഹാൻ അൻസാരി – 18 വയസ്, ഫൂൽ സിംഗ് – 17 വയസുകാരൻ എന്നിവരാണ് പ്രതികൾ.ഇന്നലെയാണ് നടന് നേരെ ആക്രമണം ഉണ്ടായത്. ടൈഗർ ഷ്റോഫിന് നേരെ വെടിവയ്ക്കാൻ ശ്രമിച്ചവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ഇതിനിടെ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ടൈഗർ ഷ്റോഫിൻ്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു.
നെഞ്ചിലും തോളിലും ഡ്രസിങ്, വലതുകൈയിൽ ബാൻഡേജുമിട്ട് അദ്ദേഹം വീട്ടിലിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. വെടിവെപ്പിനിടെ കാറിൻ്റെ ചില്ല് തറച്ചുകയറി ടൈഗറിന് പരിക്കേറ്റിരുന്നു.ആക്രമണ വാർത്ത അറിഞ്ഞയുടനെ തന്നെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ടൈഗർ ഷ്റോഫിനെ വസതിയിലെത്തി സന്ദർശിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഷിന്‍ഡെ പറഞ്ഞു. മുംബൈയിൽ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നഗരത്തിൻ്റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ല. അക്രമികൾ അഞ്ചുതവണ വെടിയുതിർത്തതായും ഡ്രൈവർക്ക് പരിക്കേറ്റതായും നടൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഷിൻഡെ പറഞ്ഞു.
