വിളിപ്പുറത്ത് ഉണ്ടാകണം; മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി: ദില്ലിയില് കനത്ത സുരക്ഷ
ജന്തര്മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില് നിന്നൊഴിവാക്കിയ നടപടിക്കെതിരെ നീങ്ങാന് രാഹുല് ഗാന്ധിയുടെ ആഹ്വാനം. ജന്തര്മന്തര് തിരിച്ചുപിടിക്കാനാണ് അടുത്ത പോരാട്ടമെന്ന് രാഹുല് ഗാന്ധി എക്സില് കുറിച്ചു. മിന്നല് സമരങ്ങള്ക്ക് തയ്യാറായിരിക്കാനും ഇന്ത്യ സഖ്യം നേതാക്കള്ക്ക് രാഹുല് നിര്ദ്ദേശം നല്കി. പ്രതിഷേധാഹ്വാനം ജനം ഏറ്റെടുക്കാത്തതില് സിജെപി പാളയം കടുത്ത ആശങ്കയിലാണ്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില് സമരം കടുക്കുമ്പോള് കേന്ദ്ര സര്ക്കാര് സ്വീകരിച്ച നിര്ണ്ണായക നീക്കമായിരുന്നു ജന്തര്മന്തറിനെ സമര വേദികളുടെ പട്ടികയില് നിന്ന് ഒഴിവാക്കി വിജ്ഞാപനം ഇറക്കിയത്. പകരം നഗരത്തിലുള്ള രാംലീല മൈതാനും, നഗരത്തില് നിന്ന് 13 കിലോമീറ്റര് അകലെയുള്ള ജിബിഡി, 21 കിലോമീറ്റര് അകലെയുള്ള ബുറാഡി മൈതാനങ്ങളുമാണ് അനുവദിച്ചത്. രാംലീലയില് ഡിസംബര് 31 വരെയുള്ള പ്രതിഷേധങ്ങള്ക്ക് മറ്റ് സംഘടനകള് ബുക്ക് ചെയ്ത് കഴിഞ്ഞു. കിലോ മീറ്ററുകള് അകലെയുള്ള മൈതാനങ്ങളിലെ പ്രതിഷേധം സര്ക്കാരിന് പെട്ടെന്ന് പ്രതിസന്ധിയുണ്ടാക്കുകയുമില്ല. അങ്ങനെ പ്രതിഷേധങ്ങളെ പടിക്ക് പുറത്ത് നിര്ത്താനുള്ള സര്ക്കാര് നീക്കത്തെ ചെറുക്കാനാണ് അടുത്ത നീക്കം.
ജന്തര്മന്തര് തിരിച്ചു പിടിക്കുകയാണ് അടുത്ത നീക്കമെന്ന് ഇന്നലെ സിജെപി പ്രഖ്യാപിച്ചിരുന്നു. ഇന്നിപ്പോള് ഇന്ത്യ സഖ്യത്തിന്റെ അടുത്ത അജണ്ടയായി ഇക്കാര്യം രാഹുല് ഗാന്ധിയും പ്രഖ്യാപിച്ചു. സഖ്യത്തിന്റെ ഇനിയുള്ള പ്രതിഷേധങ്ങളുടെ ലക്ഷ്യസ്ഥാനം ജന്തര്മന്തറാകാനാണ് സാധ്യത. മിന്നല് പ്രതിഷേധങ്ങള് എപ്പോള് വേണമെങ്കിലും നടത്തുമെന്നും 24 മണിക്കൂറില് ദില്ലിയിലെത്താന് എംപിമാര് തയ്യാറായിരിക്കണമെന്നും രാഹുല് ഗാന്ധി നിര്ദ്ദേശം നല്കി. സമര സംഘടനകള് ജന്തര്മന്തര് വളയാന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്സികള് വിലയിരുത്തത്. അതുകൊണ്ട് 273 കമ്പനി കേന്ദ്ര സേനകളുടെ സാന്നിധ്യം 20-ാം തീയതി വരെ ദില്ലിയിലുണ്ടാകും. അമിത് ഷായുടെ ശരീരഭാഷയില് പരിഭ്രാന്തി വ്യക്തമാണെന്നും ദില്ലിയിലേത് ജംഗിള് രാജാണെന്നും പൊലീസ് നടപടിയില് പരിക്കേറ്റ് ആശുപത്രിയില് കഴിയുന്ന മലയാളി എന്എസ്യു നേതാവ് ആതിരയെ സന്ദര്ശിച്ച ശേഷം കെ സി വേണുഗോപാല് പ്രതികരിച്ചു.
