ജന്തർമന്തർ പ്രതിഷേധം പൊളിക്കാൻ കൂട്ട അറസ്റ്റുമായി ഡൽഹി പൊലീസ്; അടിയന്തരാവസ്ഥയെക്കാൾ മോശമെന്ന് നേതാക്കൾ

സിജെപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹി വിമാനത്താവളത്തിലെത്തിയ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ നിന്നും ലൈവ് വീഡിയോ പോകുന്നത് പൊലീസ് തടഞ്ഞു. ദീപ്കെയും പൊലീസും തമ്മിൽ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.

പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനം ഒരു കോട്ട പോലെ കെട്ടിയടച്ചിരിക്കുകയാണ്. 40,000-ത്തിലധികം പൊലീസുകാരെയും സിപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. ബാരിക്കേഡുകളും സ്പൈക്ക് സ്ട്രിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.

സിജെപി സമരത്തിന് അജിങ്ക്യ ഷിൻഡെ നേതൃത്വം നൽകു

ജന്തര്‍ മന്തര്‍ സമരത്തിന് സിജെപി ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ നേതൃത്വം നൽകും. അറസ്റ്റിനുള്ള സാധ്യത മുൻകൂട്ടി കണ്ട് അഭിജീത് ഇന്നലെ രാത്രി തന്നെ വീഡിയോ റെക്കോർഡ് ചെയ്തിരുന്നു.

മനീഷ് സിസോദിയ ചണ്ഡീഗഡിൽ കസ്റ്റഡിയിൽ

ചണ്ഡീഗഡിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയെയും പഞ്ചാബിലെ ആപ്പ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags

Share this story