ഹൈദരാബാദിൽ ദണ്ഡിയ ആഘോഷത്തിനിടെ ദാരുണാന്ത്യം: എൻജിനീയറിങ് വിദ്യാർത്ഥിനി മരിച്ചു; 14 പേർക്ക് പരിക്ക്

h

ഹൈദരാബാദിലെ എം.വി.എസ്.ആർ (MVSR) എൻജിനീയറിങ് കോളേജിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ദണ്ഡിയ പരിപാടിക്കിടെ ലൈറ്റുകൾ വെച്ചിരുന്ന ഇരുമ്പ് ആർച്ച് (Arch) തകർന്നു വീണ് പ്രഥമ വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. ഒപ്പമുണ്ടായിരുന്ന 14 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.


​ശക്തമായ കാറ്റിൽ കൂറ്റൻ അലങ്കാര ആർച്ച് നൃത്തം ചെയ്തു കൊണ്ടിരുന്ന വിദ്യാർത്ഥികളുടെ മേൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോന എന്ന വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരുടെ നില തരത്തിലാണ് എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തുകയും, ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

Tags

Share this story