Saturday, 14 November 2026 About Us · Contact Us

അമ്മൂമ്മ മരിച്ച വിവരം പോലും അറിയിക്കാനായില്ല; അഭിജീത് ഉൾപ്പടെയുള്ള നേതാക്കളേക്കുറിച്ച് അറിവില്ലെന്ന് സിജെപി

Even The News Of Grandmothers Death Could Not Be Informed - അഭിജിത്ത്

ന്യൂഡൽഹി: ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനത പാർട്ടി നേതാക്കളെക്കുറിച്ച് വിവരമില്ലെന്ന് സിജെപി. അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാംക എന്നിവരുടെ കസ്റ്റഡിയെ സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് സിജെപി വക്താക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേതാക്കളുടെ കസ്റ്റഡി സംബന്ധിച്ച് പൊലീസ് ഒരു വിവരവും നൽകുന്നില്ല. മൂന്നു പേരും മൂന്ന് വ്യത്യസ്ത രഹസ്യകേന്ദ്രങ്ങളിലാണെന്നും അവർ വ്യക്തമാക്കി.

അഭിജീത് ദീപ്കെയെ പൊലീസ് തട്ടിക്കൊണ്ടുപോയതാണ്. അദ്ദേഹത്തിന്‍റെ അമ്മൂമ്മ മരിച്ചെന്ന വാർത്ത പോലും അറിയിക്കാനായിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് പാർട്ടിയുടെ പുതിയ ദേശീയ ഓർഗനൈസേഷൻ ഇൻ ചാർജ് അജിങ്ക്യ ഷിൻഡെ പറഞ്ഞു. സിജെപിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ ഉൾപ്പടെയുള്ള പ്രധാന നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്നാണ് ഷിൻഡെ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. പ്രതിഷേധക്കാരോട് ജന്തർമന്തറിലേക്ക് വരാൻ ഷിൻഡെ ആഹ്വാനം ചെയ്തു.

അതിനിടെ രാജ്യതലസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരടക്കം 3000 പേരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോണാട്ട് പ്ലേസ് ഇന്നർ സർക്കിളിൽ വൈകിട്ട് അഞ്ച് മണിയോടെ വീണ്ടും വിദ്യാർഥി പ്രതിഷേധമുണ്ടായി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്ര സേനയടക്കം വലിച്ചിഴച്ചാണ് മാറ്റിയത്

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

15 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

15 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

15 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

17 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

17 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

18 മണിക്കൂർ മുൻപ്