മീററ്റ് 'ബ്ലൂ ഡ്രം' കൊലപാതകം: ഭർത്താവിനെ കൊന്ന് ഡ്രമ്മിലൊളിച്ച ഭാര്യ മുസ്കാനും കാമുകനും വധശിക്ഷ

up

ഉത്തർപ്രദേശിലെ മീററ്റിൽ രാജ്യത്തെ ഞെട്ടിച്ച കുപ്രസിദ്ധമായ 'ബ്ലൂ ഡ്രം' കൊലപാതക കേസിൽ നിർണ്ണായക വിധി. മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി സിമന്റും മണലും നിറച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ച കേസിൽ ഭാര്യ മുസ്കാൻ രസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ മീററ്റ് ജില്ലാ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു.

​ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് വിധി പ്രസ്താവിച്ചത്. കൊലപാതക കുറ്റത്തിന് 50,000 രൂപയും തെളിവ് നശിപ്പിച്ചതിന് 20,000 രൂപയും പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2025 മാർച്ചിൽ നടന്ന കൊലപാതകത്തിന് ശേഷം 13 മാസത്തോളം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് ചരിത്രപരമായ ഈ വിധി വന്നിരിക്കുന്നത്. 

Tags

Share this story