ജന്തർ മന്തറിനെ പ്രതിഷേധ വേദികളിൽ നിന്ന് ഒഴിവാക്കി: ഡൽഹി ഹൈക്കോടതിയിൽ ഹർജി

ഡെൽഹി കോടതി

ന‍്യൂഡൽഹി: പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള വേദികളുടെ കൂട്ടത്തിൽ നിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയതിനെതിരേ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഉദയ് ഭാനു ചിബ്. അഭിഭാഷകയായ സ്വാതി മാലിക്കും സമാനമായ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഉദയ് ഭാനു ചിബിന്‍റെ ഹർജി കോടതിയുടെ പരിഗണനയിലാണ്.

തിങ്കളാഴ്ചയാണ് ഡൽഹി പൊലീസ് പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള വേദികളുടെ കൂട്ടത്തിൽ നിന്നും ജന്തർ ഒഴിവാക്കിയത്. പകരം രാംലീല മൈതാനം, വടക്കൻ ഡൽഹിയിലെ ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പകരമായി നിശ്ചയിച്ചത്.

ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയാണ് പ്രതിഷേധങ്ങൾക്കായി അനുവദിച്ചിരിക്കുന്ന വേദികൾ വിലയിരുത്തി ജന്തർ മന്തർ ഒഴിവാക്കിയതെന്നും ഉത്തരവിലുണ്ട്. ആഭ‍്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശുപാർശയെത്തുടർന്ന് ഒക്റ്റോബർ 12ന് ഡൽഹി പൊലീസ് പ്രഖ‍്യാപനത്തെ ചോദ‍്യം ചെയ്തുകൊണ്ടാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

Tags

Share this story