കാൻസർ മരുന്നുകളുടെ വില കുത്തനെ കുറയും; 137 മരുന്നുകളുടെ വ്യാപാരലാഭം 30 ശതമാനമായി പരിമിതപ്പെടുത്തി കേന്ദ്രസർക്കാർ
രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ. 137 നോൺ-ഷെഡ്യൂൾഡ് കാൻസർ മരുന്നുകളുടെ വ്യാപാരലാഭം (Trade Margin) പരമാവധി ചില്ലറ വിൽപനവിലയുടെ (MRP) 30 ശതമാനമായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (NPPA) പരിമിതപ്പെടുത്തി.
ഈ നിർണായക തീരുമാനത്തിലൂടെ പല കാൻസർ മരുന്നുകളുടെയും വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പേറ്റന്റ് എടുത്തവയും, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയും ഉൾപ്പെടെയുള്ള മരുന്നുകൾക്ക് പുതിയ വിലക്കയറ്റ നിയന്ത്രണം ബാധകമാകും. വിലക്കുറവിലൂടെ പ്രതിവർഷം രോഗികൾക്ക് ഏകദേശം 2,500 കോടി രൂപയുടെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി
