റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ സിജെപി അംഗത്തെ മർദിച്ചു; ഞാൻ ഏത് നിമിഷവും അറസ്റ്റിലായേക്കാം: അഭിജീത് ദീപ്കെ

അഭിജിത്ത്

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ സിജെപി അംഗത്തെ മർദിച്ചെന്ന ആരോപണവുമായി അഭിജീത് ദീപ്കെ. കൈമുട്ട് കൊണ്ട് വനിതാ അംഗത്തെ ഇടിച്ചെന്നും മർദിച്ചെന്നുമാണ് അഭിജീത്തിന്‍റെ ആരോപണം.

മാധ്യമപ്രവർത്തകർ എന്ന വ്യാജേനെ ഗുണ്ടകളെയാണ് റിപ്പബ്ലിക് ടിവി എത്തിക്കുന്നതെന്നും ഇതാണ് അവരുടെ നിലവാരമെന്നും ദീപ്കെ ആരോപിച്ചു. കഴിഞ്ഞദിവസം നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് സംഭവം.

തനിക്കെതിരേ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണമുണ്ടെന്നും ഡൽഹി പൊലീസ് തന്നെ ഏതു നിമിഷവും കസ്റ്റഡിയിലെടുത്തേക്കാമെന്നും അഭിജീത് ദീപ്കെ ആരോപിച്ചു. കോക്ക്റോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത തിരംഗ മാർച്ച് നടക്കാനിരിക്കെയാണ് ആരോപണം.

Tags

Share this story