മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

LK അദ്വാനി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും രാജ്യത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയുമായ എൽ.കെ. അഡ്വാനിയെ (98) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ദില്ലിയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

​വെള്ളിയാഴ്ച വൈകീട്ട് 7:30-ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഡോക്ടർമാർ പ്രത്യേക നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ മുൻപും സമാനമായ രീതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

Tags

Share this story