Saturday, 14 November 2026 About Us · Contact Us

രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുന്നു; ബിജെപിയെ ജയിപ്പിക്കാൻ മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ ശ്രമമെന്ന് സിജെപി

Jantar Mantar Protests Delhi Police Registers Case Against - സൗരവ് ദാസ്
ജന്തർ മന്തർ പ്രതിഷേധം; സിജെപി നേതാക്കൾക്കെതിരേ കേസെടുത്ത് ഡൽഹി പൊലീസ്

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിജെപി. സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർ‌ശനം. ഭയ ചകിതനായ നരേന്ദ്ര മോദി എവിടെയാണ് ഒളിച്ചിരുക്കുന്നതെന്ന് അശുതോഷ് റാങ്ക ചോദിച്ചു. മോദി രാജ്യത്തിന് അപമാനമാണ്. നമ്മൾ കേട്ടുമാത്രം പരിചയമുള്ള അടിയന്തരാവസ്ഥ ഇപ്പോൾ അനുഭവിക്കുകയാണ്. ഈ ഏകധിപത്യം ഭരണം ഇത്രയും ഭയത്തിലാണ്. ഇത്രയേറെ മുറിവേറ്റിരിക്കുകയാണ്, അതിനാലാണ് ഇത്രയേറെ നിയന്ത്രണങ്ങളെന്ന് അശുതോഷ് റാങ്ക പറഞ്ഞു.
‌
തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ സമരം നരേന്ദ്ര മോദിയും അമിത് ഷായും അവർക്ക് എതിരെയാക്കി മാറ്റി. ബിജെപിയെ ജയിപ്പിക്കാൻ മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ ശ്രമം. ഇന്നലെ വിമാനത്തിൽ കയറി എങ്ങനെയാണ് തങ്ങളെ തട്ടിക്കൊണ്ടു പോയതെന്ന് എല്ലാവരും കണ്ടതാണ്. മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. മാതാപിതാക്കൾ ഹൃദ്രോഗികളാണ്, അവർക്ക് ഇത്തരം ദൃശ്യങ്ങൾ പ്രശ്നമാകുമെന്ന് ദീപ്കെ പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്ന് അശുതോഷ് റാങ്ക പറഞ്ഞു. 1975 ലെ അടിയന്തരാവസ്ഥയെക്കാളും മോശം സാഹചര്യത്തിലാണ് ഇപ്പോൾ അദേഹം ആരോപിച്ചു.

രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളി വിടുന്നുവെന്ന് സൗരവ് ദാസ് ആരോപിച്ചു. ചർച്ചയ്ക്ക് തയ്യാറാകാതെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നത്. നീരവ് മോദിയേയും വിജയ് മല്യയെയും വിമാനത്തിൽ രാജ്യം വിടാൻ സഹായിച്ചവരാണ് തങ്ങളെ വിമാനത്തിൽ നിന്ന് തട്ടിക്കൊണ്ട് പോയതെന്ന് സൗരവ് ദാസ് പറഞ്ഞു. ഒരു നിയമനടപടിയും പൂർത്തിയാക്കാതെയായിരുന്നു കൊണ്ടുപോയത്. വനിതാ പൊലീസുകാരെ ഉപയോഗിച്ച് ഫോൺ പിടിച്ചു വാങ്ങി. അഭിഭാഷകരെ ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല. മൗലികാവകാശത്തിന്റെ ലംഘനമാണ് ഉണ്ടായതെന്ന് അദേഹം ആരോപിച്ചു.

പൊലീസ് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് സൗരവ് ദാസ് വിമർശിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ എവിടെയാണ്, ഹൈക്കോടതിയും സുപ്രീംകോടതിയും എവിടെയാണെന്ന് സൗരവ് ദാസ് ചോദിച്ചു. മാധ്യമങ്ങൾക്കും ഇത് അടിയന്തരാവസ്ഥാ കാലമാണെന്ന് അദേഹം കൂട്ടിച്ചേർത്തു. ഈ സർക്കാരിന്റെ അന്ത്യം അടുത്തു. രാജ്യം മുഴുവൻ ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കി. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് ഇതെല്ലാമെന്ന് സൗരവ് ദാസ് ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

15 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

15 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

16 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

17 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

17 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

18 മണിക്കൂർ മുൻപ്