പുതുവര്‍ഷം; ജിമ്മുകളില്‍ 30 ശതമാനം രജിസ്‌ട്രേഷന്‍ വര്‍ധിക്കും

ദുബൈ: എന്തുകാര്യത്തിലും പുതുവര്‍ഷത്തില്‍ പലരും ഒരു മാറ്റം ആഗ്രഹിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷംപോലെ ആവരുത് ഈ വര്‍ഷം എന്ന് പലരും പ്രതിജ്ഞയെടുക്കാറുണ്ട്. അതിന്റെ ഭാഗമായി പലരും ശരീരമെല്ലാം ഒന്ന് ഫിറ്റാക്കി വെക്കണമെന്നും തീറ്റിക്കും കുടിക്കും നിയന്ത്രണം വരുത്തണമെന്നും ആരോഗ്യകരമല്ലാത്ത ശീലങ്ങള്‍ ഒഴിവാക്കണമെന്നുമെല്ലാം തീരുമാനമെടുക്കാറുണ്ട്. ഇത്തരം തീരുമാനങ്ങളാണ് അടുത്ത വര്‍ഷം ജിമ്മില്‍ 30 ശതമാനം രജിസ്‌ട്രേഷന്‍ വര്‍ധിക്കുമെന്നിടത്തേക്ക് എത്തിക്കുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

എമിറേറ്റില്‍ ഉണ്ടായിരിക്കുന്ന ആരോഗ്യം പരിപാലിക്കുന്നതിനെയുക്കുറിച്ചുള്ള കരുതലും ശ്രദ്ധയും ഈ നിലയില്‍ അധികൃതര്‍ നടത്തുന്ന ദുബൈ ഫിറ്റ്‌നസ് ചാലഞ്ച് പോലുള്ള വമ്പന്‍ ബോധവത്കരണ പരിപാടികളുമാണ് മെംബര്‍ഷിപ്പ് വര്‍ധനയിലേക്ക് നയിക്കാന്‍ ഇടയാക്കുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 70 കോടി ഡോളര്‍ മൂല്യമുള്ളതാണ് ദുബൈയിലെ ഫിറ്റ്‌നസ് മാര്‍കറ്റ് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ട സംഗതിയാണ്.

Exit mobile version