പുതുവര്‍ഷാഘോഷം: ദുബൈയില്‍ യാനങ്ങളുടെ വാടക ഉയര്‍ന്നിരിക്കുന്നത് 3.6 ലക്ഷം ദിര്‍ഹംവരെ

ദുബൈ: നഗരം പുതുവര്‍ഷാഘോഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ യാനങ്ങളുടെ വാടകയില്‍ വന്‍ വര്‍ധനവ്. പുതുവര്‍ഷാഘോഷത്തിന് തുടക്കമാവുന്ന ഡിസംബര്‍ 31ന്റെ രാത്രിയുടെ അവസാന മണിക്കൂറുകളിലേക്കും പുതുവര്‍ഷാരംഭമായ ജനുവരി ഒന്നിന്റെ ആദ്യ മണിക്കൂറിലേക്കുമാണ് ഞെട്ടിക്കുന്ന രീതിയിലേക്ക് വാടക ഉയര്‍ന്നിരിക്കുന്നത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

65,000 ദിര്‍ഹം മുതലാണ് ഏതാനും മണിക്കൂറുകള്‍ മാത്രം നീളുന്ന യാനങ്ങളിലെ യാത്രക്കായി ഈടാക്കുന്നത്. കടലില്‍നിന്നുകൊണ്ട് യാതൊരു ശല്യങ്ങളുമില്ലാതെ വ്യക്തമായ രീതിയില്‍ കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും ഉള്‍പ്പെടെയുള്ളവ കാണാന്‍ സാധിക്കുമെന്നാതാണ് സമ്പന്നരെ യാനങ്ങള്‍ എന്തുവിലകൊടുത്തും വാടകകക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യാനങ്ങളുടെ മുന്‍ നിരയില്‍ ഇരുന്ന് പുതുവര്‍ഷാഘോഷ കാഴ്ചകള്‍ കാണാന്‍ 3.6 ലക്ഷം ദിര്‍ഹംവരെ എട്ടു മണിക്കൂര്‍ നേരത്തേക്ക് നല്‍കേണ്ടിവരും.

അത്യാഢംബര യാനമായ ലംബോര്‍ഗിനിയില്‍ എത്ര തുകയാണ് കാഴ്ചകള്‍ കാണാന്‍ ഈടാക്കുകയെന്നത് സംബന്ധിച്ച് കമ്പനി അധികൃതര്‍ ഇനിയും മനസ് തുറന്നിട്ടില്ല. ഈ വര്‍ഷം ഇവരുടെ വാടകയും വലിയ തോതില്‍ ഉയരുമെന്നാണ് കരുതുന്നത്. സാധാരണ ദിവസങ്ങളില്‍ വെറും ഒരു മണിക്കൂര്‍ കടല്‍യാത്രക്ക് 15,000 ദിര്‍ഹമാണെന്നതിനാല്‍ എട്ടു മണിക്കൂറിന് 1.2 ലക്ഷം ദിര്‍ഹം നല്‍കേണ്ടതുണ്ട്. അങ്ങനെ ആണെങ്കില്‍ പുതുവര്‍ഷത്തലേന്ന് ചുരുങ്ങിയത് 3.6 ലക്ഷം ദിര്‍ഹമെങ്കിലും ഈടാക്കുമെന്നാണ് കരുതുന്നത്.

വാടക വര്‍ധിച്ചത് ആളുകളെ പിന്തരിപ്പിക്കുന്നില്ലെന്നും മറിച്ച് വലിയ തോതിലുള്ള ആവശ്യമാണ് സീറ്റുകള്‍ക്കായി വന്നുകൊണ്ടിരിക്കുന്നതെന്നും എലൈറ്റ് റെന്റെല്‍സ് ഓപറേഷന്‍സ് മാനേജര്‍ ഷാനി താരിഖ് വ്യക്തമാക്കി. നിലവില്‍ ഞങ്ങള്‍ക്ക് 10 ബുക്കിങ്ങുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് 30വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണത്തേതിലും അഞ്ചിരട്ടിവരെയാണ് പുതുവര്‍ഷാഘോഷ രാവില്‍ വാടക ഉയര്‍ന്നരിക്കുന്നതെന്ന് ലിബേര്‍ട്ടി യാച്ച്്‌സിന്റെ ക്യാപ്റ്റന്‍ ആകാശ് ഗിമിറെയും വെളിപ്പെടുത്തി.

Exit mobile version