മിഴി നിറയും മുമ്പേ: ഭാഗം 9

മിഴി നിറയും മുമ്പേ: ഭാഗം 9

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ


ഏട്ടാ…
നാളെയാണ് കൃഷ്ണേച്ചിടെ വിവാഹം…

മ്മ്…
ഞാൻ അറിഞ്ഞു മോളേ….
ഒന്ന് വിളിച്ചൂടെ… ഇപ്പോൾ
ഇപ്പോളോ…..
മ്മ്….
അത് വേണോ…
വേണം ഏട്ടാ….
ചിലപ്പോൾ ഈ അവസാന നിമിഷം കൃഷ്ണേച്ചി ഏട്ടനെ ആഗ്രഹിക്കുന്നുവെങ്കിൽ…..
ന്റെ ഏട്ടൻ ഒന്ന് വിളിക്കൂ…
പ്ലീസ്….
ഏട്ടന് ഇപ്പോൾ ഒരുപാട് മാറ്റം ആയില്ലേ…
ഒറ്റക്ക് നടക്കാം…
കാര്യങ്ങൾ ഒറ്റക്ക് ചെയ്യാം….
ന്റെ ഏട്ടനല്ലേ പ്ലീസ്….
കാവേരി മൊബൈൽ അവനു നേരെ നീട്ടി…

ഒന്ന് വിളിക്ക് ഏട്ടാ….
മൊബൈൽ നീട്ടി പിടിച്ചു കൊണ്ട് കാവേരി പറഞ്ഞു….

പാതി മനസോടെ ജഗൻ മൊബൈൽ വാങ്ങി….
നമ്പർ എനിക്കറിയില്ല….
ജഗൻ പറഞ്ഞു…

ഏട്ടൻ ആ കാൾ ബട്ടൺ പ്രെസ്സ് ചെയ്താൽ മതി….
കൃഷ്ണേച്ചിടെ നമ്പർ ആണ് അത്…

ജഗൻ പതിയെ എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി….
ഒന്നൂടെ സ്വയം ചോദിച്ചു…
വിളിക്കണോ…
നീ വിളിക്കടാ….
ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ തോന്നി അവനു…
കാൾ ബട്ടൺ പ്രെസ്സ് ചെയ്തു അവൻ..
കുറച്ചു നിമിഷങ്ങൾ….
ഒരു യുഗം പോലെ തോന്നി അവനു…
റിഗ് ഉണ്ട്…
ജഗൻ മനസ്സിൽ പറഞ്ഞു…
ഫുൾ റിങ്ങ് ചെയ്തു കാൾ കട്ട്‌ ആയി…
അവന്റെ ഉള്ളിൽ ഒരു നീറ്റൽ വരുന്നത് അവൻ അറിഞ്ഞു…
നെഞ്ചിനുള്ളിൽ വല്ലാത്ത ഭാരം പോലെ…
അവൻ ഒന്നൂടെ മൊബൈൽ നോക്കി…
വീണ്ടും ഡയൽ ചെയ്യാൻ വിരൽ കൊണ്ട് പോയി…
വേണ്ടാ…
അവൻ സ്വയം പറഞ്ഞു….
തിരിഞ്ഞു നടക്കുമ്പോൾ മുൻപിൽ കാവേരിയും പ്രമീളയും…..
അവൻ അവരെ നോക്കി ചിരിച്ചു….

ന്തേ ഏട്ടാ….
കാവേരി ചോദിച്ചു…
ഒന്നുല്ല..
ഫോൺ അറ്റൻഡ് ചെയ്തില്ല…
തികട്ടി വന്ന വിഷമം ഉള്ളിൽ ഒതുക്കി….മൊബൈൽ കാവേരിക്ക് തിരിച്ചു കൊടുത്തു അവൻ…
അവരെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി..

കാവേരിയും പ്രമീളയും പരസ്പരം നോക്കി..
കാവേരി മൊബൈൽ ഒന്നൂടെ എടുത്തു നോക്കി…
കുറച്ചു നേരത്തെ നിശബ്ദത…
ജഗൻ അകത്തു ചെന്നു ടീവി ഓൺ ചെയ്തു…
സ്പോർട്സ് ചാനൽ വെച്ചു…
അതിൽ ഫുട്ബോൾ കാണാൻ തുടങ്ങി…

ഏട്ടാ….
കാവേരി അവന്റെ അടുത്തേക്ക് ഓടി വന്നു….
കൃഷ്ണേച്ചി ആണ്….
മൊബൈൽ അവനു നേർക്ക് നീട്ടി കൊണ്ട് അവൾ പറഞ്ഞു….
ജഗന്റെ ഉള്ളിൽ ഒരു മിന്നൽ…

ജഗൻ കാവേരിയെ നോക്കി…
അവൾ മൊബൈൽ അവന്റെ കയ്യിൽ കൊടുത്തു….

ഹെലോ……
ജഗൻ പതിയെ പറഞ്ഞു…..
ജഗാ…..
മ്മ്….
മറന്നോ നീ എന്നെ…
ജഗൻ ഒന്നും മിണ്ടിയില്ല…..
ന്തെടാ…
ഒന്നും മിണ്ടാത്തെ…
ഹേയ് ഒന്നുമില്ല…
ജഗൻ പതിയെ എഴുന്നേറ്റു…
പുറത്തേക്ക് നടന്നു….
നിനക്ക് എങ്ങനെ കഴിഞ്ഞു ജഗാ ഇങ്ങനെ മാറാൻ….
ഞാൻ മാറിയെന്നു ആര് പറഞ്ഞു….
ആരും പറയണ്ട….
നിന്റെ ഈ സ്വഭാവം…

പിന്നെ ഞാൻ ന്ത് ചെയ്യണം….
സ്വന്തം കാര്യം നോക്കാൻ പോലും കഴിയാത്ത എനിക്ക് ഇങ്ങനെ ആവാനേ പറ്റുമായിരുന്നുള്ളൂ….

ഞാൻ ഒരിക്കലും അതിന് എതിര് പറഞ്ഞില്ല ല്ലോ…
എന്നാലും നിനക്ക് എന്നെ അന്വേഷിക്കാമായിരുന്നു…

ആര് പറഞ്ഞു ഞാൻ അന്വേഷിച്ചില്ല എന്ന്…
നിന്റെ ഓരോ ചലനവും ഞാൻ അറിയുന്നുണ്ടായിരുന്നു…
ഈ ജഗൻ ഇവിടെ ഇങ്ങനെ തളർന്നു കിടന്നാലും…
കൂടെ കൂടിയവരെ….
കൂടെ കൂട്ടിയവരെ മറന്നിട്ടില്ല ഒരിക്കലും….
ഞാനായി അവരുടെ ജീവിതത്തിൽ ഒരു കരടാവരുത് എന്നൊരു തോന്നൽ…
അത് ഞാൻ മുന്നേ കൃഷ്ണയോട് പറഞ്ഞിട്ടുണ്ടല്ലോ…..

എന്നാലും….
എന്നെ ഇങ്ങനെ ഒഴിവാക്കി പോകും എന്ന് ഞാൻ കരുതിയില്ല…

കൃഷ്ണേ…..
കാവേരി പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ വിളിച്ചത്….

ഞാനാണ് കാവേരിയോട് പറഞ്ഞത് വിളിക്കാൻ…
കൃഷ്ണ പെട്ടന്ന് പറഞ്ഞു…

മ്മ്…
ഫോൺ റിങ്ങ് ചെയ്തത് ഞാൻ കേട്ടില്ല…..
ഇവിടെ നല്ല ബഹളമായിരുന്നു….

അറിയാം..
ആ തിരക്കിനിടയിൽ ഞാൻ വിളിച്ചത് ശരിയായില്ല എന്ന് എനിക്കും തോന്നി…

ഡാ….
കൃഷ്ണ അമർത്തി അവനെ വിളിച്ചു..
നിന്റെ കോപ്പിലെ വർത്താനം ഈ നേരത്ത് പറഞ്ഞാലുണ്ടല്ലോ…
അവടെ വന്ന് ഞാൻ തല്ലും…

ഇങ്ങോട്ട് വാടാ നീ ഇപ്പൊ…
എനിക്ക് നിന്നെ ഇപ്പോൾ കാണണം…
അതും പറഞ്ഞു കൃഷ്ണ ഫോൺ കട്ട്‌ ചെയ്തു…
ജഗൻ ഒന്ന് ഞെട്ടി….
പോണോ…
ജഗൻ സ്വയം ചോദിച്ചു….
ന്തിനാ അവൾ അങ്ങനെ പറഞ്ഞത്…..
അതും ഈ കല്യാണതലേന്ന്…
ജഗൻ നിന്നു നീറാൻ തുടങ്ങി….

ന്തേ ഏട്ടാ…
കാവേരി അടുത്ത് വന്ന് ചോദിച്ചു…
ന്താ പറഞ്ഞെ കൃഷ്ണേച്ചി….

അങ്ങോട്ട്‌ ചെല്ലാൻ ഇപ്പൊ….
ഈ രാത്രി….

കാവേരി ഒന്ന് ഞെട്ടി…
അങ്ങനെ പറഞ്ഞോ ആള്…

മ്മ്…
ഈ വയ്യായ്ക വെച്ച് ഏട്ടന് വരാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും കൃഷ്ണേച്ചി വിളിച്ചോ…

ന്തിനാണ് ന്ന് പറഞ്ഞോ…
ഇല്ല…
ഇപ്പൊ കാണണം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു കൃഷ്ണാ…

എന്നിട്ട് ഏട്ടൻ പോണുണ്ടോ അവിടേക്ക്…
മ്മ്…
ജഗൻ മൂളി…

കാവേരിയുടെ ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു പെട്ടന്ന്..
ഏട്ടാ…
നാളെ ആൾടെ കല്യാണമാണ്…
പരിഭ്രമം നിറഞ്ഞ ശബ്ദത്തിൽ കാവേരി പറഞ്ഞു…
അറിയാം..
പക്ഷെ എന്നെ അവൾ കാണാൻ ആഗ്രഹിച്ചാൽ ഞാൻ അവിടെ എത്തിയിരിക്കും..
ഉറച്ചതായിരുന്നു ജഗന്റെ ശബ്ദം….

കാവേരി നിന്നു വിറച്ചു….

ഏട്ടാ അത് വേണോ…
വേണം….
വീണ്ടും ഉറച്ച ശബ്ദത്തിൽ മറുപടി വന്നു അവനിൽ നിന്നും…
ഏട്ടന്റെ മൊബൈൽ എടുത്തേ മോള്..

കാവേരി വേഗം അവന്റെ ഫോൺ എടുത്തു കൊണ്ട് വന്നു കൊടുത്തു…
കാവേരിയോടൊപ്പം പ്രമീളയും പുറത്തേക്ക് വന്നു…
മോനേ നീ പോവരുത് ട്ടാ..
ഈ വയ്യായ്ക വെച്ച് കൊണ്ട്…

ഞാൻ പോകുമമ്മേ…..
അവൾ എന്നെ കാണണമെന്ന് പറഞ്ഞാൽ ഞാൻ ചെല്ലും..
ജഗനെ അറിയാവുന്നത് കൊണ്ട് പിന്നെ പ്രമീള ഒന്നും മിണ്ടിയില്ല….

ജഗൻ മൊബൈൽ ഡയൽ ചെയ്തു..

ജീവാ…
ജഗൻ വിളിച്ചു….
നിന്റെ കാറുമായി നീ വേഗം വീട്ടിലേക്ക് വാ ..
അപ്പുറത്തെ മറുപടിക്ക് ശേഷം ജഗൻ ഫോൺ കട്ട്‌ ചെയ്തു….

കുറച്ചു നേരത്തിനു ശേഷം ഗേറ്റ് കടന്നു കാർ മുറ്റത്തേക്ക് വന്നു….
കാറിൽ നിന്നും ജീവൻ പുറത്തേക്ക് ഇറങ്ങി…
ന്തെടാ ഈ നേരത്ത്‌…
ജഗൻ ഉണ്ടായ കാര്യങ്ങൾ ചുരുക്കി പറഞ്ഞു…

എന്നിട്ട് ഇപ്പോ ന്ത് ചെയ്യാനാ…
കൃഷ്ണയെ കാണണം എനിക്ക്…

എപ്പോ…
ഇപ്പൊ…
ഇപ്ലോ…
ആ ഇപ്പൊ തന്നേ….
ജഗാ അത് വേണോ….
വേണം…

വണ്ടിടെ കീ എവടെ….
ജഗൻ ചോദിച്ചു…

ഊരിയിട്ടില്ല….
ഞാൻ പോയിട്ട് വരാം….
ജീവൻ ഒന്ന് ഞെട്ടി…
നീ ഒറ്റക്കോ…
അതും ഈ രാത്രിയിൽ..
ഈ അവസ്ഥയിൽ…

ജീവാ…
ജഗൻ അമർത്തി ഒന്ന് വിളിച്ചു…

ജീവൻ തല കുമ്പിട്ടു നിന്നു ഒന്നും മിണ്ടാതെ….
ഞാൻ പോയേച്ചും വരാം….
പോയി വരും വരേ എന്നെ വിളിക്കരുത്….
അന്വേഷിക്കരുത്…..
ജഗൻ പതിയെ മുടന്തി കാറിന്റെ അടുത്തേക്ക് നടന്നു….
ജീവൻ വേഗം ഡോർ തുറന്നു കൊടുത്തു…
കുറച്ചു ആയാസപെട്ടിട്ട് ആണേലും ജഗൻ സീറ്റിൽ ഇരുന്നു…
ഒരിക്കൽ കൂടെ ജഗൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി അകത്തേക്ക് നടന്നു…..
തിരികെ വന്നു കാറിൽ കയറി ഡോറടച്ചു…
സീറ്റ് ബെൽറ്റ്‌ ഇട്ടു…. കാർ സ്റ്റാർട്ട്‌ ചെയ്തു
സ്വിഫ്റ്റ് മുന്നോട്ടു പാഞ്ഞു…..

************************************

കൊട്ടാരം പോലുള്ള കൃഷ്ണയുടെ വീട് പാടത്തിനു അക്കരെ നിന്നേ ജഗൻ കണ്ടു…..
ഗേറ്റ് കടന്ന് കാർ പാർക്കിങ് ഏരിയയിലേക്ക് നീക്കിയിടാൻ സെക്യൂരിറ്റി അവനോടു കൈ കൊണ്ട് ആംഗ്യം കാണിച്ചു….
ജഗൻ കാർ പാർക്കിങ് ഏരിയയിൽ നിർത്തി…
പുറത്തേക്ക് ഇറങ്ങി…
ചുറ്റിനും നോക്കി…
പതിയെ മുന്നോട്ടു നടന്നു…
സാർ റിസ്പഷൻ അവിടെ ആണ്…
ഇവന്റ് മാനേജ്‍മെന്റ് ഗ്രൂപ്പ്‌ ടീമിലെ ഒരാൾ വന്ന് അവനോടു പറഞ്ഞു….

ഇല്ല…..
വിഷ്ണുവേട്ടന്റെ ഫ്രണ്ട് ആണ്….
സോറി സാർ…
ആരെയും അകത്തേക്ക് വിടരുത് എന്നുള്ള സ്ട്രിക്ട് ഓർഡർ ഉണ്ട് ഞങ്ങൾക്ക്….

വെഡിങ് ഇൻവിറ്റേഷൻ ഉണ്ടോ കയ്യിൽ….
ഇല്ല..
ജഗൻ മറുപടി പറഞ്ഞു…
സോറി സാർ…
ങ്കിൽ റിസ്‌പെഷൻ ഹാളിലേക്കും പോകാൻ കഴിയില്ല….

മോനേ ഡാ….
മാറിയേ…
ചേട്ടനെ തടയല്ലേ…..
ജഗൻ അവന്റെ തോളിൽ കയ്യിട്ട് ചെവിയിൽ പതിയെ പറഞ്ഞു…
പോലിസാ മോനേ ഞാൻ…
തടയാണോ നിനക്ക്…
നാളെ മുതൽ ജോലി വേണ്ടേ നിനക്ക്..
ജഗന്റെ ഭീക്ഷണി…
ഒരു പ്രേത്യേക സ്റ്റൈലിൽ ആയിരുന്നു…
അയ്യാൾ ഒന്ന് ഞെട്ടി….
സാർ എന്റെ ജോലി ആണ് സാർ…
മോനേ ഇന്ന് എന്നെ കേറ്റി വിട്ടില്ലേ വിഷ്ണു നിന്നെ പുറത്താക്കും…
പിന്നെ ഈ ജോലി മോനൊരു സ്വപ്നം മാത്രമാവും…
അത് വേണോ…

വേണ്ടാ….
എന്നാ കൊച്ച് വഴി മാറിക്കേ ചേട്ടൻ അങ്ങ് പോട്ടെ…
കൂടുതൽ ഒന്നും പറയാതെ ജഗൻ മുന്നോട്ടു നടന്നു….

വിഷ്ണുവേട്ടാ…
തോളിൽ ആരോ തട്ടി വിളിക്കുന്നത് കേട്ട് വിഷ്ണു തിരിഞ്ഞു നോക്കി….
അവൻ ഒന്ന് ഞെട്ടി…
നീയോ….
നീയെങ്ങനെ ഉള്ളിൽ…..
അതൊക്കെ ഇങ്ങ് വന്നു…
പിന്നെ..
ഏട്ടാ…
നീ ഇവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കില്ല എന്ന് എനിക്കറിയാം…
കാരണം ഈ വിവാഹം നടക്കേണ്ടത് നിന്റെ ബിസിനസ്‌ന്റെ ആവശ്യം കൂടി ആണല്ലോ..
ജഗൻ ചിരിച്ചു കൊണ്ട് വിഷ്ണുവിന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു…
പിന്നെ നിന്റെ പെങ്ങൾ വിളിച്ചിട്ടാ ഞാൻ ഈ പാതിരാത്രി ഇവിടെ വന്നത്..
അത് കൊണ്ട് ഞാൻ അങ്ങ് പോയി അവളെ ഒന്ന് പോയി കണ്ടേച്ചും വരും….
അത് വരേ ഇവിടെ ന്തേലും അരുതാത്തത് നടന്നാൽ….
ഈ കൊട്ടാരം ഞാനങ്ങു പൊട്ടിക്കും….
ദേ ന്റെ കയ്യിൽ ഇരിക്കുന്ന ഈ ഗിഫ്റ്റ് ബോക്സിൽ ഒരു ബോബാ….
ഇത് ഞാൻ അങ്ങ് പൊട്ടിക്കും…..
അതിനു മുന്നേ നിന്റെ തലയും…..
എളിയിൽ തിരുകിയ റിവോൾവറിലേക്കു വിഷ്ണുവിന്റെ കൈ എത്തിച്ചു തൊടുവിച്ചു ജഗൻ …
ജഗനെ നല്ലത് പോലെ അറിയാവുന്ന
വിഷ്ണു ശരിക്കും ഞെട്ടി വിറങ്ങലിച്ചു നിൽക്കുകയാണ്….
ഈ ബോക്സ്‌ ദേ ഞാൻ ഇവിടെ വാക്കുകയാ….
ഇവിടന്നു ഇത് ന്റെ അനുവാദം ഇല്ലാതെ അനക്കിയാൽ ആ നിമിഷം ഈ വീട് ഒരുപിടി ചാരമാവും….
ചിരിച്ചു കൊണ്ടായിരുന്നു ജഗന്റെ സംസാരരീതി മുഴുവൻ….
ജഗനെ മനസിലായ വിഷ്ണുവിന്റെ അനുയായികൾ ജഗനെയും വിഷ്ണുവിനെയും വളഞ്ഞു….

മാറി നിൽക്കാൻ വിഷ്ണു അവർക്ക് കണ്ണു കൊണ്ട് ആംഗ്യം കൊടുത്തു….
അവർ ശരിക്കും അമ്പരന്നു…
വിഷ്ണുവിന്റെ മറുപടി കണ്ടു…..

അപ്പൊ അളിയോ….
ഞാൻ അങ്ങ് പോയി ന്റെ പെണ്ണിനെ കണ്ടേച്ചും വരാം….
അപ്പോളേക്കും പോയി രണ്ട് പെഗ് അടിച്ചു മൂഡായി നിക്ക് ട്ടോ….
വിഷ്ണുവിന്റെ തോളിൽ നിന്നും കയ്യെടുത്തു പതിയെ ജഗൻ കൃഷ്ണയുടെ റൂം ലക്ഷ്യമാക്കി സ്റ്റെയർകെയ്‌സ് കയറാൻ തുടങ്ങി….
ന്ത് ചെയ്യണമെന്നറിയാതെ വിഷ്ണുവും അനുയായികളും പരസ്പരം നോക്കി നിന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

മിഴി നിറയും മുമ്പേ: ഭാഗം 6

മിഴി നിറയും മുമ്പേ: ഭാഗം 7

മിഴി നിറയും മുമ്പേ: ഭാഗം 8

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story