പകൽ മാന്യൻ: ഭാഗം 5

പകൽ മാന്യൻ: ഭാഗം 5

നോവൽ


പകൽ മാന്യൻ: ഭാഗം 5

എഴുത്തുകാരൻ: അഷ്‌റഫ്‌

രണ്ട് പേരുടെയും സംസാരത്തിനിടയിൽ ജേക്കബിന്റെ ഫോൺ മന്ത്രിച്ചു… ഷമീർ ആയിരുന്നു… അയാൾ പറഞ്ഞ കാര്യം കേട്ട് അയാൾ ഇരുന്ന കസേരയിൽ നിന്നും ഞെട്ടി എഴുന്നേറ്റു…

“”സർ അയാളുടെ നമ്പർ locat ചെയ്തു ഞങ്ങൾ എത്തിയത് അയാളുടെ വീട്ടിൽ ആണ്… ബട്ട്‌ ചെറിയ ഒരു പ്രശ്നം ഉണ്ട് സർ… അയാൾ മരിച്ചിട്ട് 9 ദിവസം ആയി… അയാളെ അടക്കം ചെയ്ത പള്ളിയിലെ സെമിത്തെരിയിൽ നിന്നാണ് നമുക്ക് ജോസെഫിന്റെ ബോഡി കിട്ടിയത്… ഷമീർ പറഞ്ഞു നിർത്തി…

“””Ok നിങ്ങൾ എത്രെയും പെട്ടെന്ന് തന്നെ നിരഞ്ജൻ കിടക്കുന്ന കല്ലറ പൊളിച്ചു അയാളെ പുറത്ത് എടുക്കണം… എന്തെങ്കിലും രീതിയിൽ ഉള്ള അസാമാനത ഇല്ലാതെ ഇരിക്കില്ല… നമ്മളെ കളിപ്പിക്കാൻ ചെയ്ത മണ്ടത്തരം കില്ലർ ഒന്ന് മനസ്സിലാക്കട്ടെ പോലീസ് ആരാണെന്ന്… ജേക്കബ് ആരാഞ്ഞു…

ഷമീറും ശരത്തും നേരെ പള്ളിയിലേക്ക് വിട്ടു… നിമിഷ നേരം കൊണ്ട് അവിടെ ആളുകളും പോലീസുകാരും നിറഞ്ഞു… ഫോറൻസിക് ഉദ്യോഗികൾ വന്ന് ഇൻവെസ്റ്റ്‌ നടത്തി… നിമിഷങ്ങൾക്ക് ശേഷം പ്രിയയും ജേക്കബും അടക്കം ഐജി വരെ അവിടെ എത്തി…

“”സർ വരൂ… ജേക്കബ് ഐജി ക്ക് വഴി ഒരുക്കി… ജേക്കബ് നേരെ പുറത്ത് എടുത്ത ബോഡിക്ക് അരികിൽ എത്തി… നിരഞ്ജൻ തന്നെയെന്ന് ഉറപ്പ് വരുത്തി…

“”സർ ഇന്നലെ കിട്ടിയ ജോസെഫ് എന്ന ആളുടെ ബോഡിയിൽ നിന്നും കിട്ടിയത് ഇയാളുടെ ഫിംഗർ പ്രിന്റ് ആണ്.. ഐജിയോട് ആയി ജേക്കബ് പറഞ്ഞു..

“”ബട്ട്‌ ഇയാൾ 9 ദിവസങ്ങൾക്കു മുന്നേ മരിച്ചു… പിന്നെ എങ്ങനെ ഇയാളുടെ ഫിംഗർ അതിൽ വരും… സംശയത്തോടെ ഐജി ചോദിച്ചു…

No ഡൌട്ട് സർ… ഞാൻ ഊഹിച്ചത് ശെരിയാണെങ്കിൽ അതിൽ നിന്നും കില്ലേറിന്റെ അടക്കം രണ്ടാളുടെ ഫിംഗർ നമുക്ക് കിട്ടും… ജേക്കബ് ആരാഞ്ഞു…

സർ……. ഉറക്കെ ഉള്ള വിളി കേട്ട് ജേക്കബ് പാഞ്ഞു ചെന്നു… നിരഞ്ജന്റെ ബോഡിയിൽ പറ്റി പിടിച്ചു കിടക്കുന്ന ഒരു മാല അയാൾ ജേക്കബിന് കൈമാറി… അതിലെ രൂപം കണ്ട് ജേക്കബ് ഞെട്ടി പിറകിലേക്ക് വീണു….

“”സർ…. ഇത്…. സർ ഇതിൽ നിന്നും രണ്ട് ഫിംഗർ കിട്ടിയിട്ട് ഉണ്ട്… ഫോറൻസിക് സ്റ്റാഫ്‌ ലാൽ പറഞ്ഞു…

“”യെസ്.. അത് ആരുടെ എന്ന് കണ്ട് പിടിക്കണം…. അതിന് മുമ്പ് എനിക്ക് ഒരാളെ കൂടി കാണാൻ ഉണ്ട്… ജേക്കബ് പുറപ്പെടാൻ ഒരുങ്ങി…

“”സർ ഞാൻ വരണോ… പ്രിയ പിറകിൽ നിന്നും വിളിച്ചു…

വേണ്ട… i will carry on…. അയാൾ വണ്ടി എടുത്ത് പുല്ലേരി എന്ന ഉൾനാട്ടിലേക്ക് ചവിട്ടി വിട്ടു… അയാളുടെ കണ്ണിൽ നിന്നും ദാരമായി കണ്ണീർ തുള്ളികൾ പൊലിഞ്ഞു പോകുന്നുണ്ടായിരുന്നു… അതിനേക്കാൾ ഏറെ എന്തിന്… ആർക് വേണ്ടി എന്ന സംശയവും അയാളുടെ മുഖത്തു മിന്നി മറഞ്ഞു… നിമിഷങ്ങൾക്ക് ഉള്ളിൽ വണ്ടി ഒരു അനാഥാലയത്തിലെ ഗേറ്റിനെ മുന്നിൽ ബ്രേക്ക്‌ ഇട്ടു… അയാൾ വണ്ടിയിൽ നിന്നും ഇറങ്ങി അവിടേക്ക് നടന്നു… ആരും കൂട്ടിന് ഇല്ലാത്ത 20 വർഷങ്ങൾ… താങ്ങായി നിന്നത് ഈ അനാഥാലയവും അതിലെ കുറച്ചു അന്തേവാസികളും മാത്രം ആയിരുന്നു… ആരൊക്കെയോ കൊടുത്ത ചോർ തിന്ന്… ആരുടെയോ ചിലവിൽ ഇവിടെ കഴിഞ്ഞു… പഠിക്കാൻ സമർത്ഥൻ ആയിരുന്നു… അത് കൊണ്ട് തന്നെ പോലീസ് ആവണം എന്ന് പറഞ്ഞപ്പോൾ ഇവിടെത്തെ കാരണവർ എതിര് നിന്നില്ല… പഠിപ്പിച്ചു… Si ആയി ചുമതല ഏൽപ്പിച്ചു…. ഒരുപാട് തവണ വന്നിട്ട് ഉണ്ടെങ്കിലും ഈ തവണ അയാളുടെ അസ്വസ്ഥയുടെ ദിനമായിരുന്നു… അയാൾ നേരെ ആൾ തറയിൽ ഇരിക്കുന്ന മദറിന്റെ അടുത്തേക്ക് ചെന്നു… അയാൾ പിറകിൽ നിന്നും
ശബ്ദം കുറച്ച് അവരെ വിളിച്ചു… ആരെന്ന മട്ടിൽ അവർ പതിയെ തിരിഞ്ഞു നോക്കി… അവരുടെ കണ്ണുകൾ വിടർന്നു…

“”അറിയാമായിരുന്നു… ഒരാളെ തപ്പി അവരെ കുറിച്ച് അറിയാൻ നീ എന്റെ അടുത്തേക്ക് വരും എന്ന്… പക്ഷെ നിന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല… മദർ ചോദ്യത്തിന് മുന്നേ മറുപടി നൽകി…

പക്ഷെ… അവൾ എന്തിന്…. ആർക് വേണ്ടി… ജേക്കബ് സംശയം പൂണ്ടു…

“”എന്തിന് ആർക് വേണ്ടി… ഇതിനുള്ള ഉത്തരം ആണ് നീ തിരയുന്നത് എങ്കിൽ… കാലം ഇത്രയും ആയിട്ടും നിന്റെ ഭാര്യ അത് പറഞ്ഞിട്ട് ഇല്ലെങ്കിൽ… അതിന് പിന്നിൽ നീ അറിയാൻ പാടില്ലാത്ത ഒരു വലിയ കഥ ഉണ്ടായിരിക്കില്ലേ….

“”നാൻസി എന്തിന് ഇവരെ കൊന്നു എന്നതിന് ‘””””മദർ അരിശത്തോടെ പറഞ്ഞു…

“”അവളിൽ അങ്ങനെ ഒരു പെരുമാറ്റം ഞാൻ ഇന്ന് വരെ കണ്ടിട്ട് ഇല്ല… എന്തിനാ.. അവൾ.. അയാൾ കരയാൻ തുടങ്ങി…

“”നീ… അറിയണം… അവൾ അനാഥ ആയ കഥ… അവളെ അനാഥയാക്കിയവരുടെ കഥ…. അവർ പറഞ്ഞു തുടങ്ങി…

“”നാൻസി,, യാക്കൂബ്,, സ്ലീവാറ്റൻ മരിയ ദമ്പതികളുടെ രണ്ട് മക്കൾ… സുഖത്തിലും സന്തോഷത്തിലും പോയിരുന്ന കുടുംബം… കാണാൻ അതീവ സുന്ദരി ആയിരുന്നു മരിയ… അമ്മയുടെ അതേ പോലെ തന്നെ മക്കളും… ഇടക്ക് എപ്പയോ ജീവിതത്തിന്റെ വഴി മുട്ടിയപ്പോൾ ബാങ്കിൽ നിന്നും എടുത്ത ലോൺ ആയിരുന്നു ജീവിതത്തെ തന്നെ മാറ്റി മറിച്ചത്… ആദ്യമൊക്കെ എല്ലാം കൃത്യമായി നൽകി.. ഇടക്ക് വെച്ച് ബാങ്കിന്റെ സ്വഭാവം മാറി… പലിശ അവർ ഇവരോട് പറയാതെ കൂട്ടാൻ തുടങ്ങി… ഒരുപാട് തവണ പോയി ബാങ്ക് മാനേജറിന്റെ കാൽ പിടിച്ചു.. പക്ഷെ ഫലം ഒന്നും തന്നെ ഉണ്ടായില്ല..

“””സ്ലീവറ്റ നമുക്ക് അയാളോട് അടുത്ത ബന്ധം ഉള്ള ആരെക്കൊണ്ട് എങ്കിലും ഒന്ന് പറയിപ്പിച്ചു നോക്കിയാലോ… “”അടുത്ത് ഇരുന്ന സുഹൃത്ത് ചാക്കോ പറഞ്ഞു…

“”അങ്ങനെ ഒരാളെ എവിടെ കിട്ടാനാ… ഈ മാനേജറിനെ പോലും എനിക്ക് നല്ല വശം ഇല്ല… അയാൾ മറുപടി നൽകി..

“”നമ്മുടെ മേരിമാതാ ഹോസ്പിറ്റലിൽ ഉള്ള ഒരാളോട് അയാൾ എപ്പഴും സംസാരിക്കുന്നത് ഞാൻ കണ്ടിട്ട് ഉണ്ട്… അമ്മയെ കൊണ്ട് അങ്ങോട്ട് പോകുമ്പോൾ ഒക്കെ തന്നെ… നമുക്ക് അയാളെ ഒന്ന് കണ്ടാലോ.. “””ചാക്കോ ചോദിച്ചു..

“ആരാ.. aആൾ… അയാൾ സംശയം പൂണ്ടു…

“”അവിടെ കണ്ടിട്ട് ഉണ്ട്… ഹമീദ് എന്നാണ് അയാളുടെ പേര്.. നമുക്ക് ഒന്ന് പോയി നോക്കാം…. അയാൾ മറുപടി നൽകി…

അപ്പയും മരിയയുടെയും നാൻസിയുടെയും മുഖത്ത് മറ്റെന്തോ വലിയ പ്രശ്നം കിടന്ന് അലട്ടുന്നുണ്ടായിരുന്നു… പക്ഷെ അതൊന്നും 6 വയസ്സുകാരനായ യാക്കൂബും… അച്ഛൻ സ്ലീവനും അറിഞ്ഞിരുന്നില്ല…

(അവർ രണ്ട് പേരും പോയി കഴിഞ്ഞ ശേഷം…. )

“”അമ്മേ… അവൻ വീണ്ടും വിളിച്ചു കൊണ്ട് ഇരിക്ക… എനിക്ക് ആകെ പേടിയാകുന്നു.. നാൻസി ഭീതിയോട് കൂടി പറഞ്ഞു..

“”ഒന്നും സംഭവിക്കില്ല.. നമുക്ക് വഴി ഉണ്ടാക്കാം… അമ്മ മറുപടി നൽകി… അവളെ സമാദാനിപ്പിച്ചു..

“”അമ്മേ… nനമുക്ക് അച്ഛനോട് പറഞ്ഞാലോ… എനിക്ക് വയ്യ ഇതൊന്നും… അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു…

“”വേണ്ട മോളെ… ഇതും കൂടി കേട്ടാൽ അവർ ഒരു പക്ഷെ തകർന്നു പോകും… മോൾ പോയി കിടന്നോ…. അച്ഛൻ വന്ന ഞാൻ വിളികാം… എന്നും പറഞ്ഞു അവളെ മുറിയിലേക്ക് പറഞ്ഞയച്ചു…

മരിയയുടെ ഫോൺ വീണ്ടും ശബ്ദിക്കാൻ തുടങ്ങി… അത് അവനായിരുന്നു… അഭിജിത്…

“”എന്താ നിനക്ക് വേണ്ടത്… മരിയ അമർശത്തോട് കൂടി ചോദിച്ചു…

“”അയ്യോ… അമ്മ ആയിരുന്നോ… എനിക്ക് നിങ്ങളിൽ നിന്നും ഒന്നും വേണ്ട… നിങ്ങളെ മോളെ മതി… തരുന്നത് ആവും നിനക്കും നല്ലത്… അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു…

“”നീ ഒരു വട്ടം അവളെ സ്നേഹിച്ചു ചതിച്ചത് അല്ലെ.. നിനക്കും ഇല്ലേ അമ്മ… അവരും ഒരു സ്ത്രീ അല്ലെ.. എന്തിനാ പിന്നെ… അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..

“”എനിക്ക് നിങ്ങളെ കണ്ണീരും സെന്റിമെൻസും ഒന്നും കേൾക്കണ്ട… ഞാൻ ഇന്ന് രാത്രി വരും.. അവിടെ അയാൾ ഇല്ല എന്ന് എനിക്കറിയാം.. സഹകരിച്ചില്ലേൽ അവളെ ഈ ലോകം മൊത്തം കാണും… ഒരു തുണി പോലും ഇല്ലാതെ… അവൻ അമർഷത്തോടെ പറഞ്ഞു…

“””നിനക്ക് ശരീരം അല്ലെ വേണ്ടത്… എന്തിനാ ആ കുഞ്ഞിന്റെ… നീ എന്നെ എടുത്തോ… അവളെ ഒന്നും ചെയ്യരുത്…അപേക്ഷയാണ്.. അവൾ കരഞ്ഞു കൊണ്ട് നിർത്തി…

“”ഹ ഹ ഹ… അവൻ ചിരിച്ചു കൊണ്ടിരുന്നു… അത് കൊള്ളാം… മകൾക് പകരം അമ്മ… അവൻ വീണ്ടും ചിരിച്ചു…

അപ്പോയെക്കും അവൾ ഫോൺ കട്ട്‌ ചെയ്തു കരയാൻ തുടങ്ങി… പെട്ടെന്ന് മകളുടെ വിളി കേട്ടാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്…
“”എന്താ അമ്മ… അവൻ വിളിച്ചോ പിന്നെ… എന്താ പറഞ്ഞെ… അവൾ ഭീതിയോട് കൂടി ചോദിച്ചു..

“”എല്ലാം ശെരിയായി മോളെ.. ഇനി അവന്റെ ശല്ല്യം ഉണ്ടാവില്ല… അവൾ സന്തോഷം മുഖത്ത് വരുത്തി മകൾക് മറുപടി നൽകി…

സമയം രാത്രിയുടെ ഇരുട്ടിലേക്ക് നീണ്ടു… പോയവരെ തിരിച്ചു കണ്ടില്ല… അവൾ ഫോൺ എടുത്ത് അവരെ വിളിച്ചു കൊണ്ടിരിന്നു… പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല… അവളുടെ മനസ്സിലേക്ക് എന്തോ പന്തികേട് ഓടി എത്തി… പക്ഷെ അങ്ങനെ പേടിക്കേണ്ടത് ഇല്ലെന്ന മട്ടിൽ ആയാലും ചാക്കോയും വീട്ടിലേക്ക് കയറി വന്നു…

“”എവിടെ ആയിരുന്നു ഇത്രെയും നേരം… പോയ കാര്യം എന്തായി.. അയാളെ കണ്ടോ… ഉള്ളിലെ ഭയം പുറത്ത് കാണിച്ചു കൊണ്ട് അവൾ ചോദിച്ചു…

“”എല്ലാം ശെരിയാക്കി തരാം എന്ന് അയാൾ പറഞ്ഞിട്ടുണ്ട്… പേടിക്കേണ്ടത് ഒന്നുല്ല… സ്ലീവൻ മറുപടി നൽകി..

“”ചാക്കോ ചേട്ടാ കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ… മരിയ മൗനത്തോടെ ചോദിച്ചു…

“”വേണ്ട മോളെ… നേരം ഒരുപാട് വൈകി… ഞാൻ വേഗം വീട്ടിലേക്ക് പോകട്ടെ… അവർ പേടിച്ചു കാണും… എന്നും പറഞ്ഞ് അയാൾ പുറത്തേക്ക് ഇറങ്ങി…

അന്ന് ആ വീട്ടിൽ മൂന്ന് പേരും സന്തോഷത്തോടെ കിടന്നു ഉറങ്ങി… അവൾ ഒഴികെ… പക്ഷെ എല്ലാവരുടെയും ഉറക്കം കിടത്തിയത് അന്നായിരുന്നു… അവിടെ അവസാന ഉറക്കത്തിലേക്ക് നയിച്ചത്…

(തുടരും… )

(ഇതിലെ കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം… ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് യാതൊരു ബന്ധവും ഇല്ല… )..തുടരും…

 

പകൽ മാന്യൻ: ഭാഗം 5

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

പകൽ മാന്യൻ: ഭാഗം 1

പകൽ മാന്യൻ: ഭാഗം 2

പകൽ മാന്യൻ: ഭാഗം 3

പകൽ മാന്യൻ: ഭാഗം 4

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story