ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 13

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

അന്ന് ലച്ചുവിനെ പെണ്ണ് കാണാൻ എത്തും എന്നു പറഞ്ഞ ദിവസമായിരുന്നു..

അതുകൊണ്ടു തന്നെ ശ്രീ അന്ന് psc ഇനിസ്ടിട്യൂട്ടിൽ പോയില്ല..

ലചുവിനാണെങ്കിൽ കയ്യും കാലും വിറച്ചിട്ട് വയ്യ…

വിദ്യ തലേദിവസം തന്നെ എത്തിയിരുന്നു…അവൾക്കാണെങ്കിൽ താനിതൊക്കെ എത്ര കണ്ടതാ എന്ന മട്ട്..ഗീതേച്ചിക്കും ചിരി തന്നെ…

ലച്ചുവും ജാൻസിയും വലിയ കൂട്ടാണ്.. അവൾ ജാൻസി യെ വിളിച്ചു നാളെ തന്റെ കൂടെ വേണമെന്ന് പറഞ്ഞിരുന്നു..

രാവിലെ തന്നെ എത്തിയ ജാൻസിയെ കണ്ടു ശ്രീ ചോദിച്ചു..

“അപ്പൊ നീയിന്നു ക്ലാസ്സിൽ പോകുന്നില്ലേ..പടിക്കുകയൊന്നും വേണ്ടല്ലേ..?

“അത്പിന്നെ..ലച്ചു വിളിച്ചപ്പോ…”ജാൻസി പരുങ്ങി..

“അപ്പൊ അവളിന്ന് ഒറ്റക്ക് പോകണ്ടെ.. psc ക്ലാസിനു..?” ശ്രീ ഒരു ചമ്മിയ ചിരിയോടെ ചോദിച്ചു..

“ഓഹ്..അപ്പൊ അവൾ ഇന്ന് ഒറ്റക്ക് പോകുന്നതിലുള്ള വിഷമം കൊണ്ടാ..അല്ലാതെ ഞാൻ പടിക്കാത്തത്തിലുള്ള വിഷമം കൊണ്ട് അല്ല..അല്ലെടാ ഗോച്ചു ഗള്ളാ…”ജാൻസി അവനെ കളിയാക്കി…

“പോടി.. പോടി..”ശ്രീ ചിരിയോടെ മുൻവശത്തേക്കിറങ്ങി…

ചെറുക്കനും അമ്മാവനും ചേച്ചിയും ഭർത്താവും കൂടിയാണ് വന്നത്..

ചെറുക്കൻ വിപിൻ..ഇരുകൂട്ടർക്കും പരസ്പരം ഇഷ്ടമായി..അവർക്ക് ആകെയുള്ള ഡിമാന്റ് അടുത്ത മാസം തന്നെ കല്യാണം നടത്തണമെന്നുള്ളതാ..ചെറുക്കന്റെ ചേച്ചിക്കും ഭർത്താവിനും ദു ബായിലേക്ക് തിരികെ പോകേണ്ടതാണ്..അതിനു മുൻപ് വിവാഹം കഴിയണം…

അപ്പോൾ മിഥുനമാസം തന്നെ വിവാഹം നടത്താം എന്ന ധാരണയിലെത്തി..ലച്ചുവിന് ഇനി ഒരു വർഷം കൂടിയുണ്ട് കോളേജിൽ…അതവർ അവരുടെ വീടിനടുത്തുള്ള കോളേജിലേക്ക് ട്രാൻസ്ഫെർ വാങ്ങാമെന്ന് ഏറ്റു..

അങ്ങനെ മിഥുനമാസത്തിൽ കല്യാണം…കല്യാണം വേഗം തന്നെയുള്ളത് കൊണ്ടു മോതിരം മാറ്റൽ ചടങ്ങോന്നും വേണ്ടാന്നു തീരുമാനിച്ചു..

കാര്യങ്ങളൊക്കെ തീരുമാനിച്ചു എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു…

💥💥💥💦💦💦💥💥💥💦💦💦💥

പിറ്റേദിവസം psc ക്ലാസിൽ..

ഉച്ചതിരിഞ്ഞായിരുന്നു ശ്രീക്ക് psc കാർക്കുള്ള ക്‌ളാസ്…രാവിലെ ബാങ്ക് കാർക്ക് ആയിരുന്നു..

2മണിക്ക് തന്നെ ക്‌ളാസ് തുടങ്ങി..ഇന്ത്യൻ ഭരണഘടന ആണ് ടോപിക്..പറഞ്ഞു ഫലിപ്പിക്കാൻ പാടാണ്..എത്ര പറഞ്ഞു കൊടുത്താലും പിള്ളേർക്ക് തലയിൽ കയറില്ല..മൗലിക അവകാശങ്ങളും,മൗലിക കടമകളും നിർദ്ദേശകതത്വങ്ങളും എല്ലാം കൂടി കലർന്നു അവിയൽ പരുവത്തിലാകും…

ഏകദേശം മൂന്നു മണിയൊക്കെയായപ്പോൾ റോഡിൽ എന്തോ ബഹളങ്ങളൊക്കെ കേട്ടു..
ശ്രീ റോഡിലേക്കിറങ്ങി ചെന്നു..എന്തൊക്കെയോ പ്രശ്നങ്ങൾ..കൂട്ടം കൂടലും പോലീസും ജാഥയും ഒക്കെ കണ്ടു..

പിന്നീടാണ്റിഞ്ഞത് ഏതോ ബസിലെ ജീവനക്കാരനെ തല്ലിയ കേസാണ്..പ്രശ്നം രൂക്ഷമാണ്…സ്വകാര്യ ബസ്കാർ മൊത്തം മിന്നൽ പണിമുടക്ക്..

ശ്രീ ഓഫീസിലെ ചേച്ചിയോട് വന്നു കാര്യം പറഞ്ഞു..അവർ മാനേജരെ വിളിച്ചു ചോദിച്ചു …അപ്പൊ തന്നെ പിള്ളേരെ വിട്ടേക്കാൻ അനുവാദം കിട്ടി..

ആണ്കുട്ടികള് എല്ലാവരും തന്നെ ടു വീലറിൽ വരുന്നവരാണ്…കുറച്ചു പെണ്കുട്ടികൾ ടു വീലറിൽ വരുന്നവരുണ്ട്…ബസിൽ വരുന്ന കുട്ടികൾ തൽക്കാലം ഇന്ന് ഓട്ടോക്ക് പോകാം എന്ന് തീരുമാനിച്ചു..ദൂരെയുള്ളത് സേതുവും ജാൻസിയുമാണ്..

കാര്യങ്ങൾ അറിഞ്ഞു എല്ലാവരും പോകാനിറങ്ങി തങ്ങൾ മാത്രമായപ്പോൾ ജാൻസി പുറത്തേക്കു ചെന്നു…

ശ്രീ ആർക്കോ ഫോൺ ചെയ്യുന്നു..

“ശ്രീയേട്ട..ഞങ്ങൾ എങ്ങനെ പോകും..?”

വെയിറ്റ് ചെയ്യ്… എന്നു ശ്രീ ആംഗ്യം കാണിച്ചു..

കുറച്ചു കഴിഞ്ഞു അവൻ അകത്തേക്ക് വന്നു പറഞ്ഞു..

“ഞാൻ ഡേവിച്ചനെ വിളിച്ചു പറഞ്ഞിട്ടുണ്ട്…അവൻ വന്നിട്ട് പോകാം..
ഏതായാലും ഒരു മണിക്കൂർ പിടിക്കും വരാൻ..നമുക്ക് പോയി ഒരു ചായ കുടിച്ചാലോ..”അവൻ ജാൻസിയെ നോക്കി..

“സേതുവിനെ വിളിക്കണ്ടേ”പുറത്തൊട്ടിറങ്ങിയ ശ്രീയുടെ പുറകെ ചെന്നു ജാൻസി ചോദിച്ചു…

“അവൾക്ക് വേണമെങ്കിൽ വരാൻ പറ..”ശ്രീ വലിയ താത്പര്യമില്ലാത്ത മട്ടിൽ എന്നാൽ സേതു കേൾക്കട്ടെ എന്നു കരുതി ഉച്ചത്തിൽ പറഞ്ഞു…

“ഡി.. വാ ചായ കുടിക്കാം..”ജാൻസി വിളിച്ചു..

“ഞാൻ വരുന്നില്ല..എനിക്ക് വേണ്ട..”

ശ്രീ വാതിലിനിടയിലൂടെ അവളെ ഒന്നു നോക്കി..

മുഖം വലിച്ചുകേറ്റി വെച്ചിട്ടുണ്ട്…

ശ്രീ ജാൻസിയോട് ഒന്നു കൂടി വിളിക്ക് എന്നു ആംഗ്യം കാണിച്ചു..

ജാൻസി എത്ര വിളിച്ചിട്ടും അവൾ ചെന്നില്ല…

“വരുന്നില്ലെങ്കിൽ വരണ്ട..നീ ഇങ്ങോട്ട് വരുന്നുണ്ടോ ജാൻസി…”ശ്രീ പറഞ്ഞു കൊണ്ട് ഗേറ്റിനടുത്തേക്ക് നടന്നു..

ജാൻസി ഓടി അവന്റെയടുത്തെത്തി..

ശ്രീ തിരിഞ്ഞു നോക്കി..

“വലിയ ജാഡ ഇട്ടിട്ട് ഇപ്പൊ ആരെയാ തിരിഞ്ഞു നോക്കുന്നെ..മര്യാദക്ക് വിളിച്ചിരുന്നെങ്കിൽ അവൾ വരില്ലാരുന്നോ”? ജാൻസി അവനെ കളിയാക്കി..

“ചുമ്മാ ഇരിക്കട്ടെടീ കുറച്ചു ജാഡ…”ശ്രീയും ചിരിച്ചു…

സമയം കടന്നു പോയി…
ക്ലാസിൽ സേതു മാത്രമേ ഉള്ളൂ..അവൾ എഴുന്നേറ്റു ഗ്രില്ലിന് പുറത്തേക്കു നോക്കി…

ജാൻസി ഓടിക്കിതച്ചു വരുന്നുണ്ട്…വന്നയുടനെ ബാഗുമെടുത്തു അവൾ പറഞ്ഞു..

“ഡി.. ഇച്ഛായൻ വന്നു ഞാൻ പോണു..”

“അപ്പൊ ഞാനോ..?സേതു ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു..

“ആ..നീ എങ്ങനെങ്കിലും പൊയ്ക്കോ…”ജാൻസി ചിരിച്ചു കൊണ്ട് ഇറങ്ങിയോടി…

സേതു ക്ലാസ്സിനു വെളിയിൽ ഇറങ്ങി ഗേറ്റിലേക്കു നോക്കിയപ്പോൾ ഡേ വിച്ചന്റെ ആക്ടിവയിൽ കയറിയിരുന്നു പോകുന്ന ജാൻസിയെ കണ്ടു..

ശ്രീ നടന്നു വരുന്നത് കണ്ടു അവൾ വേഗം ക്ലാസ്സിൽ കയറി ഇരുന്നു..

ശ്രീ വാതിലിന്റെ അടുത്തു നിന്നു അകത്തെക്കു നോക്കി ചോദിച്ചു..

“തന്റെ ശിവേട്ടന്റെ നമ്പർ താ..കൊണ്ടുപോകാൻ വരാൻ വിളിച്ചു പറയാം..”

സേതു അവനെ ഒന്നു കൂർപ്പിച്ചു നോക്കി..

“തന്റെ ശിവേട്ടന്റെ നമ്പർ താടോ..അതോ …അയാൾക്ക്‌ നമ്പറില്ലേ..താനെന്താടോ കെട്ടാൻ പോകുന്ന ചെക്കന്റെ നമ്പരോന്നും മേടിക്കാത്തെ…”?

അവൾ ദേഷ്യത്തോടെ ബാഗും എടുത്തു പുറത്തിറങ്ങി..അവനെ ഒന്നു നോക്കിയിട്ട് ബാഗും തോളിലിട്ടു നടന്നു നീങ്ങി…

അവൻ ചെന്നു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു..

അവൾ റോഡും കഴിഞ്ഞു നടന്നു നീങ്ങിയിരുന്നു…

ശ്രീ അടുത്തു കൊണ്ടു ബുള്ളറ്റ് നിർത്തിയിട്ടു അവളെ നോക്കി..”കയറു”

അവൾ നോക്കിയതെയില്ല..വീണ്ടും മുന്നോട്ട് പോയി..

ശ്രീ വീണ്ടും ബുള്ളറ്റ് അവളുടെ അടുത്തു കൊണ്ടു നിർത്തി.

“ഞാൻ വരുന്നില്ല..നടന്നു പൊയ്ക്കോളാം..”അവൾ വാശിയോടെ പറഞ്ഞു..

ശ്രീ ഒന്നും മിണ്ടാതെ ബുള്ളറ്റ് റെയിസ് ചെയ്തുകൊണ്ടിരുന്നു..

സമീപത്തുള്ള കുറച്ചു പേരൊക്കെ നോക്കുന്നത് കണ്ടു അവൾ വേഗം വന്നു ബാക്കിൽ കയറിയിരുന്നു..

അവൻ നല്ല സ്പീഡിൽ കത്തിച്ചു വിട്ടു ബുള്ളറ്റ്..

വിറച്ചിരിക്കുകയായിരുന്നു സേതു..

കയറിയിരുന്നിട്ട് നല്ലതു പോലെ ഒന്നു പിടിക്കാൻ പോലും പറ്റിയിരുന്നില്ല അവൾക്കു..ഒരു കൈ മടിയിലെ ബാഗിലും മറ്റേ കൈ ബുള്ളറ്റിലുമായി പിടിച്ചിരിക്കുകയായിരുന്നു അവൾ..ചുരിദാറിന്റെ ഷോൾ പറക്കുന്നുണ്ടായായിരുന്നു..അതൊന്നു പിടിച്ചു നേരെ വെയ്ക്കാൻ പോലും കഴിഞ്ഞില്ല അവൾക്കു..പേടിച്ചിട്ടാണെങ്കിൽ കണ്ണു നിറഞ്ഞു തൂവുന്നു..

പുഴക്കരയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോൾ അല്പമൊന്നു സ്പീഡ് കുറഞ്ഞത് പോലെ തോന്നി സേതുവിന്…

ആ ഗ്യാപ്പിൽ അവൾ ഷോൾ പിടിച്ചു മടിയിലേക്കു വെച്ചു..

ദേ കിടക്കുന്നു ബാഗ് താഴെ…

“അയ്യോ !എന്റെ ബാഗ്..”

ശ്രീ വണ്ടി നിർത്തി..അവളെ ഒന്നു കനപ്പിച്ചു നോക്കി…

അവൾ താഴെയിറങ്ങി വേഗം ബാഗെടുത്തു വീണ്ടും കയറിയിരുന്നു..

അവൾ പിടിക്കുന്നതിനു മുൻപ് വണ്ടി എടുത്ത ആക്കത്തിന് അവൾ ചെന്നു ശ്രീയുടെ മുതുകിലിടിച്ചു..

“പിടിച്ചിരിക്കെടി…”

അവൾ വേഗം അവന്റെ തോളിൽ പിടിച്ചു..

ഒരു നിമിഷം ശ്രീ ഒന്നും മിണ്ടിയില്ല..പിന്നെ ഇത്തിരി കനപ്പിച്ചു പറഞ്ഞു..

“എന്നെ പിടിക്കാനല്ല..വണ്ടിയിൽ പിടിക്കാനാ പറഞ്ഞേ..”

അവൾ എങ്ങനെയൊക്കെയോ വീണ്ടും അവിടേം ഇവിടെമൊക്കെ കൂടി പിടിച്ചിരുന്നു….

നല്ല കാറ്റ് വീശിത്തുടങ്ങി..ഇരുവശത്തും പാടമാണ്…കുറച്ചുകൂടി പോയി കഴിയുമ്പോഴാണ് തിരിഞ്ഞു പുഴയുടെ കരയിലൂടെയുള്ള റോഡിലൂടെ പോകേണ്ടത്…

കാറ്റു വീശുന്നതിനൊപ്പം സേതുവിന്റെ ഷോളും പറക്കാൻ തുടങ്ങി..അവൾ അത് പിടിച്ചോതുക്കി വെക്കാനുള്ള തത്രപ്പാടിലും…

മഴ വീഴും എന്നു തോന്നിയത് കൊണ്ടു തന്നെ ശ്രീ കത്തിച്ചാണ് വണ്ടി ഓടിക്കുന്നത്…അതിനിടയിലാണ് സേതുവിന്റെ പരാക്രമം..

അവളും ഷോളും കൂടിയുള്ള മൽപ്പിടുത്തം ശ്രീ മിററിലൂടെ കാണുന്നുണ്ടായിരുന്നു…മഴയാണെങ്കിൽ ചാറ്റി തുടങ്ങി…

ശ്രീ വണ്ടി നിർത്തി…തിരിഞ്ഞു നോക്കി കൊണ്ടു .. “അവളുടെ ഒരു ഉണക്ക ഷോളെന്നും”..പറഞ്ഞു അവളുടെ ദേഹത്തു നിന്നും അത് വലിച്ചു പറിച്ചു അവന്റെ തോളിൽ ക്രോസ്സ് ചെയ്തിട്ടിരുന്ന ബാഗിന്റെ സിബ്ബ് തുറന്നു അതിനുള്ളിലേക്കു തിരുകി കയറ്റി വെച്ചു…

എന്നിട്ട് വണ്ടി പറപ്പിച്ചു വിട്ടു..

സേതു ഞെട്ടിപ്പോയി…പിൻ ചെയ്തു വെച്ചിരുന്ന പിന്നുൾപ്പടെയാണ് പറിച്ചെടുത്ത്…

“ഇതെന്തൊരു സാധനമെടാ..മരങ്ങോടൻ..”അവൾ പിറുപിറുത്തു…

മഴ വീഴും മുൻപ് എത്താം എന്ന ശ്രീയുടെ ചിന്താഗതിയെ തെറ്റിച്ചു കൊണ്ടു മഴ തകർത്തു പെയ്യാൻ തുടങ്ങി…

അപ്പോഴേക്കും പുഴയുടെ കരയിലൂടെയുള്ള റോഡിൽ എത്തിയിരുന്നു…നല്ല തകർപ്പൻ മഴയാണ്…തുള്ളിക്ക് ഒരു കുടമെന്നപോലെ ചൊരിയുന്നു…

സമീപത്തു കണ്ട അടച്ചിട്ടിരുന്ന ഒരു കടയുടെ മുന്നിലേക്ക് ചായ്ച്ചു കെട്ടിയിരുന്ന ഓലമേച്ചിലിന്റെ കീഴേക്ക് ശ്രീ വണ്ടി കയറ്റി നിർത്തി…

നനഞ്ഞു കുളിച്ചിരുന്നു രണ്ടുപേരും..

സേതു ശ്രീയെ നോക്കി..കുറച്ചു മാറി തിരിഞ്ഞു നിന്നു മുണ്ടിന്റെ ഒരറ്റം ഉയർത്തി തല തോർത്തുകയാണ് കക്ഷി..ശേഷം അരയിൽ മടക്കി വെച്ചിരുന്ന വെള്ളക്കർച്ചീഫ് എടുത്തു മുഖം തുടക്കുന്നു..

ഇവിടെ തനിക്ക് ഒന്നു തുടക്കാൻ ഷോൾ പോലുമില്ല..അതും കെട്ടിപൂട്ടി കയ്യിൽ വെച്ചിരിക്കുവാണല്ലോ..ദുഷ്ടൻ..അവൾ ഓർത്തു..

രണ്ടും കല്പിച്ചു അവൾ ചോദിച്ചു..

“എന്റെ ഷോൾ…”

“ഇപ്പൊ തരുന്നില്ല…”അവൻ കയ്യും കെട്ടി ദൂരേക്ക് നോക്കി തിരിഞ്ഞു നിന്നു…

കുറച്ചു നേരമായിട്ടും സേതുവിന്റെ അനക്കം കേൾക്കാഞ്ഞു ശ്രീ തിരിഞ്ഞു നോക്കി…

പിന്നിക്കെട്ടി വെച്ചിരുന്ന ആ മുടിയെല്ലാം അഴിച്ചു മുന്നിലേക്കിട്ടു അതിൽ നിന്നും വെള്ളം വലിച്ചു കളയുന്നു അവൾ…

കുറച്ചു നേരം കണ്ണിമയ്ക്കാതെ അതു നോക്കി നിന്നു അവൻ…

പിന്നെ ഷോളെടുത്തു അവളുടെ നേരെ നീട്ടി..

സേതു അത് തട്ടിപറിക്കും പോലെയാണ് വാങ്ങിയത്..

മുഖവും തലയുമൊക്കെ തുടച്ചു മുടിയൊക്കെ ഒതുക്കി വെച്ചു സേതു നോക്കുമ്പോൾ ആൾ അവിടെ ഒരു തട്ടിൽ കയറിയിരിക്കുകയാണ്..

കയ്യിൽ ഏതോ ഒരു പുസ്തകം തുറന്നു വെച്ചിരിക്കുന്നു..സൽമാൻ രുഷ്ധിയുടെ “മിഡ്നൈറ്റ്‌സ് ചിൽഡ്രൻ”….

സേതു കുറച്ചുനേരം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു…

മുഖവും താടിയുമൊക്കെ ചെറിയ നനവിലാണ്…ഇടക്കിടക്ക് ആ താടി തടവുന്നുണ്ട്…ഇടക്ക് വാച്ചിൽ സമയവും നോക്കുന്നുണ്ട്…മുണ്ട് നനഞ്ഞു കാലോട് ഒട്ടിപ്പിടിച്ചിരിക്കുന്നു..ഷർട്ടും…ഷർട്ടിന്റെ തുറന്നു കിടക്കുന്ന രണ്ടു ബട്ടൻസിനിടയിലൂടെ നനഞ്ഞൊട്ടിയ ആ നെഞ്ചിൽ പറ്റിപ്പിടിച്ചു കിടക്കുന്ന മാല…സേതു അതിലേക്കു സൂക്ഷിച്ചു നോക്കി..

°°°°അതേ..!!”ശ്രീ” എന്നു പേര് കൊത്തിയ ലോക്കറ്റില്ലാത്ത മാല…°°°°

സേതുവിന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി മിന്നി…

ഇതേസമയം തന്നെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ആ കണ്ണുകളെ കാണുന്നില്ല എന്നു നടിച്ചു അവളുടെ ഓരോ ചലനങ്ങളും തന്റെ ഹൃതടത്തിലേക്കു ഒപ്പിയെടുത്തു മനസിൽ ഒരായിരം പ്രണയനക്ഷത്രങ്ങൾ തെളിയിക്കുകയായിരുന്നു ശ്രീ..

ഇടവമഴ അപ്പോഴും നിർത്താതെ പെയ്യുകയായിരുന്നു…പ്രണയമനസുകൾക്കോക്കെ കുളിരേകി… .ഇമ്പമാർന്ന ഈണത്തിൽ തന്ത്രികൾ മീട്ടി… …നീട്ടിയലച്ചു വന്ന കാറ്റിന് കൂട്ടായി…ആർത്തു പെയ്തു ആ മഴ…നൂപുര ധ്വനിയോടെ…

കാത്തിരിക്കുമല്ലോ..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

Share this story