ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 12

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

വായനശാലയിൽ നിന്നു ശ്രീ തിരിച്ചെത്തിയപ്പോൾ അച്ഛന്റെ മുറിയിൽ ആരുടെയോ സംസാരം കേട്ടു..

എത്തിനോക്കിയപ്പോൾ ബ്രോക്കർ ജയരാമൻ ചേട്ടൻ..

“ഇതെന്താ ഇയാൾ ഇപ്പൊ ഇവിടെ….”ശ്രീ ചിന്തിച്ചു..

ശ്രീയെ കണ്ടയുടനെ ജയരാമൻ ചേട്ടൻ മാധവൻ മാഷിനോട് ചോദിച്ചു..

“ശ്രീക്കും കൂടി നോക്കട്ടെ മാധവൻ മാഷേ…”

“അവളുടെ കഴിയട്ടെ..ജയരാമാ..”

അച്ഛൻ മകനെ കൈകാട്ടി വിളിച്ചു…

ശ്രീ അച്ഛന്റടുത്തേക്കു ചെന്നു ആ കട്ടിലിന്റെ ഓരത്തു ഇരുന്നു..

“മോനെ..ലച്ചുവിന് ഒരാലോചന..ആലപ്പുഴയിൽ ആണ് ചെറുക്കന്റെ വീട്… കളക്ടറേറ്റിലാ ജോലി…നോക്കിയാലോ…”

“ഉടനെ..നമുക്ക് പറ്റ്വോ അച്ഛാ..”

“അവർക്ക് ഇത്തിരി ധൃതി ഉണ്ടെന്നാണ് ജയരാമൻ പറയുന്നേ…പക്ഷെ ഡിമാന്റ് ഒന്നൂല്ല..അവൾക്കുള്ള കുറച്ചു സ്വർണ്ണം ലോക്കറിൽ ഇരിപ്പുണ്ട്..പിന്നെ..പടിഞ്ഞാറെ തൊടിയുടെ ഒരു പോഷൻ അങ്ങു കൊടുത്താലോ…”?

ശ്രീ ഒന്ന് ആലോചിച്ചു..

“കൊടുക്കുവോന്നും വേണ്ടാ അച്ഛാ..നമുക്ക് അല്ലാതെ നോക്കാം..”

അവൻ എഴുന്നേറ്റു അകത്തേക്ക് പോയി..

മാധവൻ മാഷ് ആശ്വാസത്തോടെ ജ യരാമനെ നോക്കി ആ ബന്ധം ആലോചിക്കാം എന്നു പറഞ്ഞു..

💥💥💥💥💥💥💥💥💥💥💥💥💥

കുളിച്ചു ഫ്രഷായി റൂമിൽ വന്നിരുന്നു എന്തെങ്കിലും ഒന്നു വായിക്കാം എന്നു കരുതി ഷെൽഫിൽ നിന്നു പുസ്തകമെടുക്കുമ്പോഴാണ് ഡേ വിച്ചന്റെ ആക്റ്റിവയുടെ ശബ്ദം കേട്ടത്..

റൂമിനു വെളിയിലേക്കിറങ്ങുന്നതിനു മുൻപ് തന്നെ പാഞ്ഞു വന്നു ശ്രീയേയും പിടിച്ചു ബെഡിലേക്കിരുന്നു അവൻ…

“എന്തോന്നാടാ..ഇത്…” അവനിരുന്നു കിതക്കുന്നത് കണ്ടു ശ്രീ ചോദിച്ചു..

അപ്പോഴാണ് ലച്ചു അവിടേക്ക് വന്നത്..

“ഡേവിചായനാണോ ഞാൻ സിറ്റൗട്ടിൽ മാല കോർക്കാൻ വെച്ചിരുന്ന മുത്ത് ഒക്കെ തട്ടി താഴെയിട്ടത്..മര്യാദക്ക് പെറുക്കി തന്നോണം…അല്ലെങ്കിൽ എന്റെ വിധം മാറും..”അവൾ ദേഷ്യത്തോടെ ചാടിത്തുള്ളി പോയി..

ഡേവിച്ചൻ അന്തം വിട്ടു..”അതെപ്പോ..?”

ശ്രീക്ക് ചിരി വന്നു..

“എന്താടാ..വെറുതെ വന്നതാണോ..”

“എടാ..നീ പെണ്ണുകാണാൻ പോയോ..എന്നിട്ടെന്താടാ ഞങ്ങളോട് പറയാഞ്ഞേ..ഈ പുഴക്കര ഗ്രാമത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു ചെറുക്കൻമാരും കൂട്ടുകാരെ കൊണ്ടുപോകാതെ പെണ്ണുകാണാൻ പോയിട്ടില്ല…ജാൻസി പറഞ്ഞപ്പോഴാ ഞാൻ വിവരം അറിഞ്ഞേ..അറിഞ്ഞയുടനെ ഫൈസിയേയും അറിയിച്ചു വണ്ടി എടുത്തൊണ്ടിങ് പോരുവായിരുന്നു..”

പറഞ്ഞു തീർന്നില്ല ഫൈസിയുടെ ബൈക്കിന്റെ ശബ്ദം കേട്ടു..

“ആഹ്…എത്തിയല്ലോ..അപ്പൊ കോറം തികഞ്ഞു..”

“ലചൂ…മൂന്നു ചായ എടുത്തോ..”ശ്രീ വിളിച്ചു പറഞ്ഞു..

“ഡേവിചായന് കൊടുക്കില്ല..”അപ്പൊ തന്നെ വന്നു അവളുടെ മറുപടി..

“എടാ..ഞാൻ പോയി അവളുടെ മുത്തു പെറുക്കി കൊടുക്കട്ടെ..അല്ലെങ്കിൽ ആ പിശാച് എനിക്ക് ചായ തരില്ല..”

അവൻ പുറത്തേക്കു പോയി..

ഫൈസി കേറിവന്നതും ശ്രീയുടെ അടുത്തിരുന്നു..

“എന്തുവാടാ ഇവൻ പറയുന്നേ..”??

“ഒന്നൂല്ലേടാ..”ശ്രീ ഉണ്ടായ കാര്യങ്ങൾ ഫൈസിയോട് പറഞ്ഞു

“ഡാ..ഇപ്പൊ ജാൻസി എന്നെ വിളിച്ചാരുന്നു….സേതു…”ഫൈസി പകുതിക്ക് നിർത്തി..

“ഉം…ഞാനറിഞ്ഞായിരുന്നു..സുകുമോൾ പറഞ്ഞു..”

“എന്താ നിന്റെ പ്ലാൻ..ശിവൻ..അവൻ വെറുതെ ഇരിക്കില്ല…”

“അതൊക്കെ നോക്കാം..ഇപ്പൊ ഞാൻ ആ കാന്താരിയെ ഒന്നു നിരീക്ഷിക്കട്ടെ..ഒരു രസമല്ലേ..ആ സങ്കടോം കുശുമ്പുമൊക്കെ കാണാൻ..”ശ്രീ ചിരിച്ചു…

“എടാ..എന്തുവാടാ..അവളെ പറ്റിക്കാതെ..”ഫൈസി പറഞ്ഞു..

“പറ്റിക്കുവോന്നുമില്ല..കുറച്ചു ബലം പിടിച്ചു നിൽക്കാൻ പോകുവാ..അവളോട്‌ ഞാൻ എന്റെ മനസ്സ് തുറന്നു കാണിച്ചതല്ലേ…അപ്പൊ ശിവേട്ടനെയെ കെട്ടി കഴിയാൻ പോകുവാത്രേ…ഇനി എന്നെ ഇഷ്ടമാണെങ്കിൽ അവൾ എന്നോട് വന്നു പറയട്ടെ…”

“എടാ…ഇഷ്ടമല്ലാഞ്ഞിട്ടൊന്നുമല്ല..അവൾ പേടിച്ചിട്ടാ അത് പുറത്തു കാണിക്കാത്തതു..”ഫൈസി വീണ്ടും പറഞ്ഞു..

“എന്തുവാണെങ്കിലും അവളെകൊണ്ടു ഞാൻ പറയിക്കും…ഹോ .എന്റെ ഫൈസി…..ആ മുഖവും കണ്ടു പഠിപ്പിക്കാനാ പാട്…അത് കണ്ടു കഴിഞ്ഞാൽ പിന്നെ മനസിലുള്ളതും ചുറ്റിലും ഉള്ളതൊന്നും ഓർമയും വരില്ല കാണുകയുമില്ല…”ശ്രീ ആ മീശയൊന്നു പിരിച്ചു കണ്ണിറുക്കി ചിരിച്ചു..

“ഓ.. അപ്പൊ അസ്ഥിക്കു തന്നെ പിടിച്ചിട്ടുണ്ട് മോനെ..”ഫൈസി അവനെ കെട്ടിപ്പിടിച്ചു…

“ഇനിയിപ്പോ ലചൂന്റെ കാര്യമൊക്കെ കഴിഞ്ഞിട്ട് അച്ഛനോടൊന്നു പറയണം..അച്ഛനെ ഒന്നു സമ്മതിപ്പിച്ചെടുക്കണം..”

“ഡാ.. ജാൻസിയോട് ഒന്നു പറഞ്ഞേക്കൂ..സേതുവെങ്ങാനും പെണ്ണുകാണൽ കാര്യത്തെ കുറിച്ചു എന്തെങ്കിലും ചോദിച്ചാൽ മിണ്ടണ്ടെന്നു…”

“ആയിക്കോട്ടെ “ഫൈസി ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി..

💢💢💢💢💢💢💢💢💢💢💢💢💢
ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…

ജാൻസിയോട് ശ്രീയേട്ടന്റെ പെണ്ണ്കാണൽ കാര്യം എന്താണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും എന്തു കൊണ്ടോ സേതു മടിച്ചു…

ഒരു ദിവസം psc ക്ലാസ്സിൽ ഉച്ചക്കുള്ള ബ്രെക്കിന്റെ സമയം…

എല്ലാവരും അവിടവിടെ കൂട്ടം കൂടി നിന്നു സംസാരിക്കുന്നു…

സേതുവിനെയും ജാൻസിയേയും കാണാഞ്ഞു ശ്രീ വെറുതെ അവരുടെ ക്ലാസ്സിന്റെ ഗ്രില്ലിലൂടെ എത്തി നോക്കി..

അവിടവിടെ അഞ്ചേട്ടു പിള്ളേർ ഇരിക്കുന്നു എല്ലാവരും ഫോണിലാണ്…

ജാൻസിയും ഫോണിലാണ്..ഏതോ വീഡിയോ കാണുന്നു..

ശ്രീ സേതുവിനെ നോക്കി…

രാവിലെ താൻ പഠിപ്പിച്ച കണക്കുകൾ തനിയെ ചെയ്തു നോക്കുകയാണവൾ..

‘ഇവൾക്ക് ഫോണില്ലേ.??’ ശ്രീ ഓർത്തു..
ഇതുവരെ കയ്യിൽ കണ്ടിട്ടില്ല..ഇവിടെ അഡ്മിഷൻ രജിസ്റ്ററിൽ കൊടുത്തിരിക്കുന്നത് ശ്രീധരേട്ടന്റെ നമ്പരാണ്..

അന്ന് ഉച്ചതിരിഞ്ഞുള്ള ക്ലാസ്സിൽ ശ്രീ അവരോടു ഒരു ആശയം പങ്കുവെച്ചു..

°°ഒരു വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങാൻ പോകുന്നു…പഠനവുമായി ബന്ധപ്പെട്ടു എന്തും പോസ്റ്റ് ചെയ്യാം…പിന്നെ അധ്യാപകർ അതിൽ ഇടുന്ന എക്‌സ്ട്രാനോട്ട്‌സ് എഴുതിയെടുത്ത് പഠിക്കണം..കണക്കുകളും ചെയ്തു കൊണ്ടുവരണം…ഡൗട്ട്‌സ് ഉണ്ടെങ്കിൽ ചോദിക്കാം..അധ്യാപകർ ക്ലിയർ ചെയ്തു തരും…°°

ഒരു പേപ്പർ എടുത്തു എല്ലാവരും അവരവരുടെ പേരും ഫോൺനമ്പറും എഴുതിതരാൻ ആവശ്യപ്പെട്ടു..

അവൻ സേതുവിനെ ശ്രെദ്ധിച്ചു..അവളും ആ പേപ്പറിൽ പേരും ഫോണുനമ്പറും എഴുതുന്നതവൻ കണ്ടു…

അങ്ങനെ ഒരു വാട്സ്ആപ് ഗ്രൂപ് ക്രീയേറ്റു ചെയ്തു…

എല്ലാവരും അന്നുമുതൽ അതിൽ ഓരോന്നും മത്സരിച്ചു ഷെയർചെയ്യാൻ തുടങ്ങി…ഡൗട് ക്ലിയറൻസും ഒക്കെ അതിലൂടെ നടന്നുപോന്നു..

ശ്രീ സേതുവിന്റെ നമ്പർ എപ്പോഴും ശ്രേദ്ധിക്കുമായിരുന്നു..ഒരിക്കൽ പോലും dp പോലും ഇല്ലാത്ത ആ നമ്പറിൽ നിന്നു എന്തെങ്കിലും ഷെയർ ചെയ്യുകയോ ഡൗട്ട് ചോദിക്കുകയോ ഒന്നുമുണ്ടായില്ല…ഒരിക്കൽ പോലും ആ നമ്പർ ഓണ്ലൈൻ കാണിച്ചിട്ടുമില്ല..

എന്നാൽ ഗ്രൂപ്പിൽ ഇടുന്ന എല്ലാ വർക്കുകളും കൃത്യമായി പഠിക്കുകയും ചെയ്തു കൊണ്ട് വരികയും ചെയ്തിരുന്നു..

ആ ഗ്രൂപ്പിൽ ശ്രീ ചാറ്റ് ഓപ്ഷൻ ലിമിറ്റ് ചെയ്തിരുന്നു..11 മണിയാകുമ്പോഴേക്കും ഗ്രൂപ്പ് ക്ലോസ് ചെയ്യുമായിരുന്നു…

11 മണിയോടെ എന്തെങ്കിലും വായിക്കുകയൊക്കെ ചെയ്യുന്നത് നിർത്തി ശ്രീയും കിടക്കുമായിരുന്നു…ആ സമയങ്ങളിൽ ഒന്നും സേതു ഓണ്ലൈൻ വന്നിരുന്നില്ല..

ഒരുദിവസം പതിവുപോലെ ശ്രീ ഗ്രൂപ്പ് ക്ലോസ് ചെയ്തു വായിച്ചുകൊണ്ടിരുന്ന പുസ്തകവും മടക്കി വെച്ചു കിടക്കാനൊരുങ്ങി..അപ്പോഴാണ് തുടരെ തുടരെയുള്ള മെസേജ് ബീപ്പ് സൗണ്ട് കേട്ടത്…നോക്കിയപ്പോൾ B.tech ഗ്രൂപ്പിൽ നിന്നാണ്…അവിചാരിതമായി രണ്ടു മൂന്നു പേർ ഒരുമിച്ചു ഓണ്ലൈനിൽ ഉണ്ട്…പിന്നെ ഒരു അങ്കമായിരുന്നു..ചാറ്റ് ചെയ്തു സമയം പോയതറിഞ്ഞില്ല…ഒടുവിൽ വെയ്ക്കാൻ ഒരുങ്ങുമ്പോൾ മണി ഒന്നര…
അപ്പോഴാണ് ശ്രീയുടെ ശ്രദ്ധയിൽ അത് പെട്ടത്…സേതു ഓണ്ലൈനുണ്ട്…
പിന്നീടുള്ള പല ദിവസങ്ങളിലും അവൻ അത് ശ്രദ്ധിച്ചു..അവൾ 12 മുതൽ ഓ ണ് ലൈനിൽ ഉണ്ടാവും …ചിലപ്പോൾ അത് 2 മണി വരെയൊക്കെ നീളും…

‘ഇവളെന്താ ഈ സമയത്തു…?ശ്രീക്ക് എന്തോ അസ്വസ്ഥത തോന്നി..

പിറ്റേദിവസം ക്ലാസ് കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ശ്രീ സേതുവിനെ നോക്കി പറഞ്ഞു..

“സേതുലക്ഷ്മി..ഒന്നു പുറത്തേക്ക് വാ കേട്ടോ…”

ഒരു ഞെട്ടലോടെ സേതു എഴുന്നേറ്റു..സേതുവിനെക്കാളും ആകാംഷ ജാൻസിക്കായിരുന്നു..അവളാണ് ആദ്യം ശ്രീയുടെ അടുത്തെത്തിയത്…

“എന്താ ശ്രീയേട്ട…”ജാൻസി ചോദിച്ചു.

“നീയാണോ സേതുലക്ഷ്മി..?”

ജാൻസി പുറകോട്ടു മാറി..

സേതു അവന്റെയടുത്ത് ചെന്നു നിന്നു മുഖത്തേക്ക് നോക്കി…

അവൻ ആ മിഴികളിലേക്കു പാളി നോക്കിക്കൊണ്ട് ചോദിച്ചു…

“ഇയാൾക്കെന്താ..രാത്രി 12 മണി കഴിയുമ്പോൾ ഓണലൈനിൽ പരിപാടി..എല്ലാദിവസവും രാത്രി 1മണിക്കും 2 മണിക്കുമൊക്കെ ഓണ് ലൈനിൽ ഉണ്ടല്ലോ…എന്താ ഉദ്ദേശം..?

ചോദിച്ചു തീർന്നില്ല..ആ മിഴികൾ നിറഞ്ഞു…

“അത്…അപ്പോഴേ നേരം കിട്ടൂ പഠിക്കാൻ…ഗ്രൂപ്പിലിടുന്ന നോട്ട്‌സ് ഒക്കെ എഴുതിയെടുക്കുന്നതും പഠിക്കുന്നതും അപ്പോഴാണ്…”

“അതു വരെ എന്തെടുക്കുവാ…ഏതു നേരവും റോഡിൽ കാണാമല്ലോ..”ശ്രീ ഇത്തിരി കനപ്പിച്ചു ചോദിച്ചു..

“അമ്മക്ക് വയ്യാത്തതുകൊണ്ടു വീട്ടിലെ കാര്യങ്ങളോക്കെ നോക്കണം..അമ്മയ്ക്കുള്ള രണ്ടു മൂന്നു തരം ആയുർവേദ കഷായമൊക്കെ ശരിയാക്കുകയൊക്കെ വേണം…ഇടക്ക് അച്ഛന്റടുത്ത് കടയിലും പോകണം…ടീച്ചറമ്മക്കും… എന്തെങ്കിലുമൊക്കെ സഹായിക്കാറുണ്ട്..അതു കൊണ്ടു സമയം കിട്ടാറില്ല…”അവളുടെ തൊണ്ടയിടറി…ഒപ്പം കണ്ണുനീരും തുളുമ്പി…

ശ്രീക്ക് വേദന തോന്നി… ഉള്ളിൽ സന്തോഷവും…എങ്കിലും പുറമെ കാണിക്കാതെ ചോദിച്ചു..

“തന്റെ ഫോണ് എവിടെ..?”

“വീട്ടിലുണ്ട്…”

“എന്താ കയ്യിൽ കൊണ്ടുനടക്കാത്തത്.”?

“ഉപയോഗമില്ല”..

“ആർക്കെങ്കിലും വിളിക്കണമെങ്കിലോ..”അപ്പൊ എന്തു ചെയ്യും…

“ആരും വിളിക്കാനില്ല…”

“പിന്നെന്തിനാ താൻ ഫോൺ വാങ്ങിയത്..”?

“ബാലൻ മാഷ് വാങ്ങി തന്നതാ..അച്ഛൻ കടയിൽ പോയി കഴിഞ്ഞു തിരിച്ചുവരുന്നത് വരെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാനായി…”

“അപ്പൊ ഇവിടെ വരുമ്പോൾ ഒന്നു വിളിക്കണമെങ്കിലോ..”

“അത്…(അവൾ ശ്രീയെ ഒന്നു നോക്കി)…ഇവിടെയുള്ളത് കൊണ്ടു വേണ്ടാ എന്നു മാഷ് പറഞ്ഞു”….അവൾ ചൂണ്ടു വിരൽ ചെറുതായി ശ്രീയുടെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു…

“ആരുള്ളത് കൊണ്ട്…??അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി…

“””’ശ്രീയേട്ടനുള്ളത് കൊണ്ടു…”'””””

ഒന്നു നിർത്തിയിട്ടു അവൾ തുടർന്നു…
“എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ശ്രീയേട്ടനെ വിളിച്ചോളാം എന്നു മാഷ് പറഞ്ഞു..”

ശ്രീയുടെ കണ്ണിൽ ഒരു കുസൃതിച്ചിരി മിന്നി…

അതവൾ കാണാതിരിക്കാനായി ദൂരേക്ക് നോക്കി കൊണ്ടവൻ പറഞ്ഞു..

“ഉം..ശരി..പൊയ്ക്കോ…നന്നായി പടിച്ചോണം..”

💥💥💥💥💥💥💥💥💥💥💥💥💥

അന്ന് വൈകിട്ട് ബസ്റ്റോപ്പിലേക്കു നടക്കുകയായിരുന്ന സേതുവിനെയും ജാൻസിയേയും കടന്നു ബുള്ളറ്റിൽ പോയ ശ്രീ വെറുതെയൊന്നു തിരിഞ്ഞു നോക്കി..

“അതെന്താടി..ഉച്ചക്ക് കടുവയെപ്പോലെ നിന്നെ തിന്നാൻ വന്നയാൾ ഇപ്പൊ മുയലിനെ പോലെ തിരിഞ്ഞു നോക്കിയത്…”ജാൻസിയുടെ ചോദ്യം കേട്ട്…സ്വതേ ചുവന്നു തുടുത്ത സേതുവിന്റെ കവിൾതടം ചെഞ്ചുവപ്പായി…

ആ മിന്നിതിളങ്ങിയ കണ്ണിലേക്ക് നോക്കി ജാൻസി ചോദിച്ചു..

“ഇഷ്ടമാണോ ഞങ്ങളുടെ ശ്രീയേട്ടനെ..”?

“നിങ്ങളുടെ ശ്രീയേട്ടനോ…?”സേതു കുസൃതിച്ചിരിയോടെ തിരിച്ചു ചോദിച്ചു..

ജാൻസിയുടെ അമ്പരന്ന മുഖം കണ്ടു അത് വകവെയ്ക്കാതെ അവളുടെ കയ്യിൽ പിടിച്ചു ബസ് സ്റ്റോപ്പിലേക്കു വേഗം നടന്നു നീങ്ങിയ സേതുവിന്റെ മനസ് എന്തിനൊക്കെയോ വേണ്ടി കൊതിക്കുകയായിരുന്നു….

കാത്തിരിക്കുമല്ലോ…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

Share this story