മസ്‌കത്ത്: രാജ്യത്തിന്റെ പല ഭാഗങ്ങളിലും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയെങ്കിലും ഈ വര്‍ഷത്തെ ശൈത്യകാലത്തിന് നാളെ മുതലാവും ഔദ്യോഗികമായി തുടക്കമാവുകയെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. നാളെ ഉച്ചക്ക് 1.21ന് ആണ് രാജ്യം ഔദ്യോഗികമായി ശൈത്യകാലത്തിലേക്ക് പ്രവേശിക്കുക. വടക്കന്‍ അര്‍ധഗോളത്തില്‍ ശൈത്യകാലത്തിനും തെക്കന്‍ അര്‍ധഗോളത്തില്‍ വേനലിനും തുടക്കമാവുന്ന ജ്യോതിശാസ്ത്രപരമായ കാലാവസ്ഥാ മാറ്റത്തിനാണ് നാളെ ഉച്ചക്ക് തുടക്കമാവുകയെന്ന് അതോറിറ്റി അറിയിച്ചു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഓദ്യോഗിക കണക്കുപ്രകാരം നാളെയാണ് ശൈത്യകാലം തുടങ്ങുന്നതെങ്കിലും ദിവസങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും തണുപ്പ് പാരമ്യത്തിലേക്ക് എത്തിയിട്ടുണ്ട്. ചില പര്‍വത പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും സംഭവിച്ചിട്ടുണ്ട്. ജബല്‍ ശംസില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ്, സെയ്ഖ് നാല്, ജബല്‍ അല്‍ ഖമറിലും ഖൈറൂണിലും 10, യങ്കല്‍ 11 എന്നിങ്ങനെയാണ് ഇന്നലെ രാവിലെ അനുഭവപ്പെട്ട താപനില.