ദുബൈ: പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിന് എമിറേറ്റില്‍ പാര്‍ക്കിങ്ങിന് ഫീസ് ചുമത്തില്ലെന്നും പാര്‍ക്കിങ് നൂറു ശതമാനവും സൗജന്യമായിരിക്കുമെന്നും ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി. പൊതു പാര്‍ക്കിങ് ഇടങ്ങളെല്ലാം പൂര്‍ണമായും സൗജന്യമായിരിക്കുമെങ്കിലും ബഹുനില കെട്ടിടങ്ങളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടി വരും. ജനുവരി രണ്ടിന് പുലര്‍ച്ചെ മുതലാവും പാര്‍ക്കിങ് ഫീ ദുബൈയില്‍ വീണ്ടും പ്രാബല്യത്തിലാവുക.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ദുബൈയിലെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് നേരത്തെ തന്നെ പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. 2025ലെ പൊതുഅവധി ദിനങ്ങളില്‍ യുഎഇ ക്യാബിനറ്റ് പുതുവര്‍ഷത്തെ ഉള്‍പ്പെടുത്തിയിരുന്നു. ചെറിയപെരുന്നാള്‍, ബലിപെരുന്നാള്‍, ഈദ് അല്‍ ഇത്തിഹാദ്, ഹിജിറ വര്‍ഷത്തിന്റെ ആരംഭ ദിവസം എന്നിവയാണ് യുഎഇയിലെ 2025ലെ മറ്റ് പൊതുഅവധി ദിനങ്ങള്‍.