ആറു ബസ് സ്റ്റേഷനുകളില്‍കൂടി ആര്‍ടിഎയുടെ ഫ്രീ വൈഫൈ

ദുബൈ: ഡിസംബര്‍ ഒന്നിന് നാലു ബസ് സ്‌റ്റേഷനുകളില്‍ ഫ്രീ വൈഫൈ ഒരുക്കിയതിന്റെ തുടര്‍ച്ചയായി ആറു ബസ് സ്‌റ്റേഷനുകളില്‍കൂടി സൗജന്യ വൈഫൈ സൗകര്യം യാഥാര്‍ഥ്യമാക്കി ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). കൂടുതല്‍ ബസ് സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഒരുക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഇന്നലെ ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ഇബ്‌നു ബത്തൂത്ത, ഇന്റെര്‍നാഷ്ണല്‍ സിറ്റി, സിറ്റി സെന്റര്‍ ദെയ്‌റ, അല്‍ ഖിസൈസ്, അല്‍ ജാഫ്‌ലിയ എന്നീ ആറ് ബസ് സ്റ്റേഷനുകളിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ആദ്യ ഘട്ടമായ ഡിസംബര്‍ ഒന്നിന് സത്‌വ, യൂണിയന്‍, അല്‍ ഖുബൈബ, ഗോള്‍ഡ് സൂഖ് ബസ് സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം ആര്‍ടിഎ ഏര്‍പ്പെടുത്തിയിരുന്നു. സമാനതകളില്ലാത്ത പൊതുഗതാഗത അനുഭവം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ഒരു നടപടിയെന്നും ആര്‍ടിഎ അറിയിച്ചു.

Exit mobile version