യുഎഇ പൊതുമാപ്പ് ഇന്നവസാനിക്കും; ദുബൈയില്‍ 2.36 ലക്ഷം പേര്‍ പ്രയോജനപ്പെടുത്തി

ദുബൈ: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നവസാനിക്കാന്‍ ഇരിക്കേ ദുബൈയില്‍ 2.36 ലക്ഷം പേര്‍ ഇത് പ്രയോജനപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. യുഎഇയിലെ താമസവുമായി ബന്ധപ്പെട്ട് വിസാ പ്രശ്‌നങ്ങളില്‍ അകപ്പെട്ട അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നതിനോ, പിഴ ഒടുക്കാതെ രാജ്യം വിടാന്‍ അനുവദിക്കുന്നതിനോ വേണ്ടിയായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31വരെയായിരുന്നു പൊതുമാപ്പിന്റെ കാലാവധിയെങ്കിലും പിന്നീട് ഇത് രണ്ട് മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. രാജ്യത്തെ പ്രവാസി സമൂഹത്തിന്റെ ആഗ്രഹം മാനിച്ചായിരുന്നു കാലവധി നീട്ടിയത്. 2003, 2007, 2018, കാലഘട്ടങ്ങളിലും യുഎഇ മാനുഷിക പരിഗണ മുന്‍നിര്‍ത്തി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. 2018ലെ പൊതുമാപ്പിന്റെ ആനുകൂല്യം 1.05 ലക്ഷം ആളുകളാണ് ഉപയോഗപ്പെടുത്തിയത്. ഇത്തവണത്തെ പൊതുമാപ്പ് കാലത്ത് സെപ്റ്റംബറിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ മാത്രം ദുബൈയില്‍ 27,000 പേര്‍ ഇത് പ്രയോജനപ്പെടുത്തിയിരുന്നു. 2.36 ലക്ഷം പേര്‍ തങ്ങളുടെ സ്റ്റാറ്റസ് വിസ പുതുക്കല്‍ ഉള്‍പ്പെടെയുള്ളവയിലൂടെ മാറ്റുകയോ, രാജ്യം വിടാനായുള്ള എക്‌സിറ്റ് പാസുകള്‍ കൈപറ്റുകയോ ചെയ്തതായി ജിഡിആര്‍എഫ്എ(ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്) ഡയരക്ടര്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മാരി വെളിപ്പെടുത്തി.

ദുബൈ: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ അവസാനിക്കാന്‍ ഇരിക്കേ ദുബൈയില്‍ 2.36 ലക്ഷം പേര്‍ ഇത് പ്രയോജനപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. പിന്നീട് ഇത് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. യുഎഇയിലെ താമസവുമായി ബന്ധപ്പെട്ട് വിസാ പ്രശ്‌നങ്ങളില്‍ അകപ്പെട്ട അനധികൃത താമസക്കാര്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുന്നതിനോ, പിഴ ഒടുക്കാതെ രാജ്യം വിടാന്‍ അനുവദിക്കുന്നതിനോ വേണ്ടിയായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ആദ്യഘട്ടത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31വരെയായിരുന്നു പൊതുമാപ്പിന്റെ കാലാവധിയെങ്കിലും പിന്നീട് ഇത് രണ്ട് മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. രാജ്യത്തെ പ്രവാസി സമൂഹത്തിന്റെ ആഗ്രഹം മാനിച്ചായിരുന്നു കാലവധി നീട്ടിയത്. 2003, 2007, 2018, കാലഘട്ടങ്ങളിലും യുഎഇ മാനുഷിക പരിഗണ മുന്‍നിര്‍ത്തി പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. 2018ലെ പൊതുമാപ്പിന്റെ ആനുകൂല്യം 1.05 ലക്ഷം ആളുകളാണ് ഉപയോഗപ്പെടുത്തിയത്. ഇത്തവണത്തെ പൊതുമാപ്പ് കാലത്ത് സെപ്റ്റംബറിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ മാത്രം ദുബൈയില്‍ 27,000 പേര്‍ ഇത് പ്രയോജനപ്പെടുത്തിയിരുന്നു. 2.36 ലക്ഷം പേര്‍ തങ്ങളുടെ സ്റ്റാറ്റസ് വിസ പുതുക്കല്‍ ഉള്‍പ്പെടെയുള്ളവയിലൂടെ മാറ്റുകയോ, രാജ്യം വിടാനായുള്ള എക്‌സിറ്റ് പാസുകള്‍ കൈപറ്റുകയോ ചെയ്തതായി ജിഡിആര്‍എഫ്എ(ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്) ഡയരക്ടര്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മാരി വെളിപ്പെടുത്തി.

Exit mobile version