ബോംബ് ഭീഷണിയെത്തുടർന്ന് ടെൽ അൽവിൽ നിന്ന് വിയന്നയിലേക്കുള്ള വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
ഇസ്രായേലിലെ ടെൽ അൽവിൽ നിന്ന് ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോവുകയായിരുന്ന ഓസ്ട്രിയൻ എയർലൈൻസിന്റെ (Austrian Airlines - OS82) എയർബസ് എ-320 വിമാനമാണ് ബോംബ് ഭീഷണിയെത്തുടർന്ന് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
റൊമാനിയൻ അതിർത്തിക്ക് സമീപത്തുവെച്ച് വിമാനത്തിൽ ബോംബ് ഭീഷണി ഉള്ളതായി ജീവനക്കാർക്ക് സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് വിമാനം സോഫിയയിലേക്ക് തിരിച്ചുവിടാൻ തീരുമാനിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ബൾഗേറിയൻ വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനത്തിന് അകമ്പടി സേവിക്കുകയും സോഫിയയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 51 യാത്രക്കാരെയും 6 ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. അധികൃതർ വിമാനത്തിൽ സമഗ്രമായ സുരക്ഷാ പരിശോധനകൾ നടത്തിവരികയാണ്. പരിശോധനകൾ പൂർത്തിയായ ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് അയക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
